എംടി പറഞ്ഞതിൽ പുതുമയില്ല, മുൻപ് എഴുതിയ ലേഖനം വായിക്കുക മാത്രമാണ് ചെയ്തത്: വിവാദം തള്ളി സിപിഎം
തിരുവനന്തപുരം ∙ എംടിയുടെ പ്രസംഗവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദം തള്ളി സിപിഎം. എംടി പറഞ്ഞതിൽ പുതുമയില്ലെന്നും വിവാദത്തിൽ കക്ഷി ചേരേണ്ടതില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി. ഇക്കാര്യം മുൻപും എംടി പറഞ്ഞിട്ടുണ്ട്. 20 വർഷം മുൻപ് എഴുതിയ ലേഖനം അദ്ദേഹം വായിക്കുക മാത്രമാണ് ചെയ്തത്. അന്നത്തെ സാഹചര്യത്തിലും അതേ അർഥത്തോടെയുമാണ് കഴിഞ്ഞ ദിവസത്തെ പ്രസംഗത്തിലുള്ള പരാമർശങ്ങളെന്നും വിലയിരുത്തുന്നതായി സിപിഎം വ്യക്തമാക്കി.

നേരത്തെ ഇ.പി.ജയരാജൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ എംടിയുടെ പ്രസംഗം കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രിയെയും വിമർശിച്ചു കൊണ്ടുള്ളതാണെന്ന വാദവുമായി രംഗത്തുവന്നിരുന്നു. എന്നാൽ വിവാദത്തെ കൂടുതൽ വളർത്തേണ്ടതില്ല എന്ന നിലപാടാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ സ്വീകരിച്ചത്. മുഖ്യമന്ത്രിയെയാണോ പ്രസംഗത്തിലൂടെ എംടി ഉദ്ദേശിച്ചതെന്ന രീതിയിലുള്ള ചർച്ചകൾ വിവാദം കൂടുതൽ വലുതാക്കാൻ മാത്രമേ ഉപകരിക്കൂ എന്നും യോഗത്തിൽ വിലയിരുത്തലുണ്ടായി.
Read more at: സ്വാതന്ത്ര്യം ഔദാര്യമല്ല: എംടിയുടെ പ്രസംഗത്തിന്റെ പൂർണരൂപം
ഇതോടെ വിഷയത്തിൽ പാർട്ടി നേതാക്കൾ കൂടുതല്‍ പ്രതികരണം നടത്തേണ്ടെന്ന തീരുമാനം സിപിഎം സ്വീകരിച്ചേക്കും. എംടി പറഞ്ഞത് ആരെക്കുറിച്ചാണെന്നത് അദ്ദേഹം തന്നെ പറയണമെന്നും നിലവിൽ പുറത്തുവരുന്നത് വ്യാഖ്യാനങ്ങൾ മാത്രമാണെന്നും സ്പീക്കർ എ.എൻ.ഷംസീർ പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രിക്കെതിരെ എന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനമാണെന്നും എംടിയെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഷംസീർ പറഞ്ഞു.
കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഉദ്ഘാടനത്തിൽ മുഖ്യാതിഥിയായി എംടി നടത്തിയ പ്രസംഗമാണ് ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിയൊരുക്കിയത്. ഭരണാധികാരി എറിഞ്ഞുകൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യമെന്ന് എംടി പറഞ്ഞു. അധികാരം ആധിപത്യമോ സർവാധിപത്യമോ ആകാമെന്നതാണ് എവിടെയും സ്ഥിതി. അധികാരം ജനസേവനത്തിനുള്ള അവസരമെന്ന സിദ്ധാന്തം പണ്ടേ കുഴിവെട്ടി മൂടി എന്നും അദ്ദേഹം പറഞ്ഞു.