ബംഗാളിൽ ഒരു സംഘം സന്യാസിമാർക്ക് നേരെ ആൾക്കൂട്ട ആക്രമണം: 12 പേർ അറസ്റ്റിൽ
കൊൽക്കത്ത∙ ബംഗാളിൽ ഒരു സംഘം സന്യാസിമാർക്കു നേരെയുണ്ടായ ആക്രമണത്തെ ചൊല്ലി ബിജെപി – തൃണമൂൽ കോൺഗ്രസ് പോര് കടുക്കവേ സംഭവവുമായി ബന്ധപ്പെട്ട് 12 പേർ അറസ്റ്റിൽ. സന്യാസിമാരെ സംഘം ചേർന്ന് ആക്രമിക്കുന്നതിന്റെ വിഡിയോ ദൃശ്യം പ്രചരിച്ചതിനു പിന്നാലെയാണ് അറസ്റ്റ്.

ഉത്തർപ്രദേശിൽനിന്നുള്ള മൂന്നു സന്യാസിമാരാണു ബംഗാളിലെ പുരുളിയ ജില്ലയിൽവച്ച് ആക്രമിക്കപ്പെട്ടത്. ബിജെപി ഐടി സെൽ ചീഫ് അമിത് മാളവ്യ എക്സ് പ്ലാറ്റ്‌ഫോമിൽ വിഡിയോ പങ്കുവയ്ക്കുകയും തൃണമൂൽ കോൺഗ്രസുമായി ബന്ധമുള്ള ഗുണ്ടകളാണ് ആക്രമണത്തിനു പിന്നിലെന്ന് ആരോപിക്കുകയും ചെയ്തു.
തീർഥാടനകേന്ദ്രമായ ഗംഗാസാഗറിലേക്കുള്ള യാത്രാമധ്യേ സന്യാസിമാർ വഴിചോദിച്ചു സമീപത്തുണ്ടായിരുന്ന സ്ത്രീകളെ സമീപിക്കുകയായിരുന്നു. എന്നാൽ ഭസ്മത്തിൽ പൊതിഞ്ഞ സന്യാസിമാരെ കണ്ട സ്ത്രീകൾ ബഹളം വച്ചതിനെത്തുടർന്ന് ആൾക്കൂട്ടം സന്യാസിമാരെ ആക്രമിച്ചെന്നാണു വിവരം. സംഭവത്തിനു പിന്നാലെ തന്നെ അധികൃതർ സ്ഥലത്തെത്തി സന്യാസിമാരെ രക്ഷിച്ച് യാത്രയ്ക്കായുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്തു. സംസ്ഥാനത്തു നിയമവാഴ്ച തകിടം മറിഞ്ഞതായി ബിജെപി നേതാക്കൾ ആരോപിച്ചു. നിരവധി ബിജെപി നേതാക്കൾ എക്സ് പ്ലാറ്റ്‌ഫോമിൽ സംഭവത്തെ അപലപിച്ചു രംഗത്തെത്തി.
അതേസമയം, പരാതിയില്ലെന്നു സന്യാസിമാർ അറിയിച്ചു. അന്വേഷണം നടക്കുകയാണെന്നും സത്യം ഉടൻ പുറത്തുവരുമെന്നും തൃണമൂൽ കോൺഗ്രസ് പുരുളിയ ജില്ലാ പ്രസിഡന്റ് സൗമൻ ബെൽത്താരിയ പറഞ്ഞു. ‘‘സംഭവിക്കാൻ പാടില്ലാത്ത കാര്യമായിരുന്നു നടന്നത്. അപവാദം പ്രചരിച്ചു. സന്യാസിമാരെ ആൾക്കൂട്ടം ലക്ഷ്യമിട്ടു. എന്താണു സംഭവിച്ചതെന്നു പൊലീസ് കണ്ടെത്തും’’– സൗമൻ ബെൽത്താരിയ പറഞ്ഞു.