കടയുടെ മുന്നിൽ ഇരുന്നതിന്റെ പേരിൽ തർക്കം: കട ഉടമ വാക്കത്തികൊണ്ട് വെട്ടി, ഗൃഹനാഥന് ദാരുണാന്ത്യം
ഇരുമ്പനം (കൊച്ചി)∙ കടയുടെ മുന്നിൽ ഇരുന്നതിന്റെ പേരിലുള്ള തർക്കത്തെത്തുടർന്നു കട ഉടമ ഗൃഹനാഥനെ വെട്ടിക്കൊന്നു. ഇരുമ്പനം ചുങ്കത്ത് ശശിയാണു (59) മരിച്ചത്. കട ഉടമ ഇരുമ്പനം അറയ്ക്കപ്പറമ്പിൽ ഹരിഹരനെ (65) ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തു.

വടക്കേ ഇരുമ്പനം ട്രാക്കോ കേബിളിന് സമീപം എരൂർ റോഡിലുള്ള പ്രതിയുടെ കടയുടെ മുന്നിൽ ഇന്നലെ വൈകിട്ട് നാലിനായിരുന്നു സംഭവം. തന്റെ കടയുടെ മുന്നിൽനിന്ന് എഴുന്നേറ്റു പോകാൻ ഹരിഹരൻ ആവശ്യപ്പെട്ടെങ്കിലും ശശി അനുസരിക്കാതിരുന്നതിൽ പ്രകോപിതനായ പ്രതി വാക്കത്തികൊണ്ടു വെട്ടുകയായിരുന്നു. ശശിയുടെ ഭാര്യ: ശ്യാമള. മക്കൾ: ശ്രീജിത്, ശീതൾ.