‘അധികാരം മാത്രമായി രാഷ്ട്രീയം’: കോൺഗ്രസിൽനിന്നു രാജിവച്ച മിലിന്ദ് ദേവ്റയെ കുറ്റപ്പെടുത്തി സഞ്ജയ് റാവത്ത്
മുംബൈ ∙ കോൺഗ്രസിൽനിന്നു രാജിവയ്ക്കുകയും ശിവസേനയിലെ ഷിൻഡെ പക്ഷത്തു ചേരുകയും ചെയ്ത മിലിന്ദ് ദേവ്റയെ വിമർശിച്ച് ഉദ്ധവ് പക്ഷം നേതാവ് സഞ്ജയ് റാവത്ത്.

മുംബൈ ∙ കോൺഗ്രസിൽനിന്നു രാജിവയ്ക്കുകയും ശിവസേനയിലെ ഷിൻഡെ പക്ഷത്തു ചേരുകയും ചെയ്ത മിലിന്ദ് ദേവ്റയെ വിമർശിച്ച് ഉദ്ധവ് പക്ഷം നേതാവ് സഞ്ജയ് റാവത്ത്. അധികാരം മാത്രമായി രാഷ്ട്രീയം മാറിയെന്നു സഞ്ജയ് റാവത്ത് പറഞ്ഞു.
പാർട്ടിക്കുവേണ്ടി എന്തു ചെയ്യണമെന്ന് അറിയാവുന്ന നേതാവായിരുന്നു മിലിന്ദിന്റെ പിതാവ് മുരളി ദേവ്റയെന്നും റാവത്ത് വ്യക്തമാക്കി. ‘‘ആദർശം, വിശ്വസ്തത എന്നിവ ഇപ്പോഴില്ല, അധികാരം മാത്രമായി രാഷ്ട്രീയം മാറി. മിലിന്ദ് വലിയ നേതാവും കോൺഗ്രസുമായി പ്രത്യേക ബന്ധവുമുണ്ടായിരുന്ന വ്യക്തിയാണ് ’’– മാധ്യമ പ്രവർത്തകരോടു റാവത്ത് പറഞ്ഞു.
അഞ്ച് പതിറ്റാണ്ടിലേറെയായി കോൺഗ്രസും ദേവ്റ കുടുംബവും കൈവശം വയ്ക്കുന്ന സൗത്ത് മുംബൈ ലോക്സഭാ സീറ്റ് ഇത്തവണ സഖ്യകക്ഷിയായ ശിവസേന ഉദ്ധവ് പക്ഷം പിടിച്ചുവാങ്ങാനുള്ള സാധ്യത നിലനിൽക്കെയാണ് സുരക്ഷിത താവളമെന്ന നിലയിൽ ഷിൻഡെ പക്ഷത്തേക്കു മിലിന്ദ് നീങ്ങിയതെന്നാണു റിപ്പോർട്ട്. 55 വർഷത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിക്കുന്നതായി സമൂഹമാധ്യമങ്ങളിലൂടെയാണു മിലിന്ദ് അറിയിച്ചത്.