‌ശബരിമല ∙ കാനനം കറുപ്പുടുത്ത് കൂപ്പുകൈകളോടെ നിന്നു. കിഴക്കനാകാശത്തു സന്ധ്യ തെളിച്ച നെയ്ത്തിരിനാളം പോലെ മകരനക്ഷത്രമുദിച്ചപ്പോൾ, സന്നിധാനത്ത് തിരുവാഭരണ

‌ശബരിമല ∙ കാനനം കറുപ്പുടുത്ത് കൂപ്പുകൈകളോടെ നിന്നു. കിഴക്കനാകാശത്തു സന്ധ്യ തെളിച്ച നെയ്ത്തിരിനാളം പോലെ മകരനക്ഷത്രമുദിച്ചപ്പോൾ, സന്നിധാനത്ത് തിരുവാഭരണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‌ശബരിമല ∙ കാനനം കറുപ്പുടുത്ത് കൂപ്പുകൈകളോടെ നിന്നു. കിഴക്കനാകാശത്തു സന്ധ്യ തെളിച്ച നെയ്ത്തിരിനാളം പോലെ മകരനക്ഷത്രമുദിച്ചപ്പോൾ, സന്നിധാനത്ത് തിരുവാഭരണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശബരിമല ∙ കാനനം കറുപ്പുടുത്ത് കൂപ്പുകൈകളോടെ നിന്നു. കിഴക്കനാകാശത്തു സന്ധ്യ തെളിച്ച നെയ്ത്തിരിനാളം പോലെ മകരനക്ഷത്രമുദിച്ചപ്പോൾ, സന്നിധാനത്ത് തിരുവാഭരണ വിഭൂഷിതനായ ശ്രീഭൂതനാഥന്റെ ശ്രീകോവിലിൽ ദീപാരാധന. ദൂരെ പൊന്നമ്പലമേടിന്റെ നെറുകയിൽ മകരജ്യോതി ദർശിച്ച മാത്രയിൽ ലക്ഷക്കണക്കിനു കണ്ഠങ്ങളിൽനിന്നുയർന്ന ശരണമന്ത്രം കാടുകൾക്കു മേൽ കടൽ പോലെ പരന്നപ്പോൾ പതിനെട്ടു മലകളും മലദൈവങ്ങളും ഭൂതഗണങ്ങളും നമ്രശിരസ്കരായി. കാടും കാറ്റും കാട്ടാറുകളും അതേറ്റുവിളിച്ചു: സ്വാമിയേ ശരണമയ്യപ്പാ.... ഭക്തിയുടെ കർപ്പൂരപ്രഭയിൽ ജ്വലിച്ച മകരസംക്രമസന്ധ്യയിൽ ഭക്തർക്കു നിർവൃതിയായി മകരജ്യോതി ദർശനം.

Read more: പൊന്മലമേട്ടിൽ പ്രകൃതിയുടെ ആഴിപൂജ; പുണ്യസന്നിധിയിൽ അഭയജ്യോതിയായി അയ്യൻ; മനംനിറഞ്ഞ് ലോകം വിളിച്ചു, സ്വാമിയേ...

ADVERTISEMENT

വൈകിട്ട് 6.45നായിരുന്നു അയ്യപ്പനു തിരുവാഭരണങ്ങൾ ചാർത്തി ദീപാരാധന. തുടർന്ന് പൊന്നമ്പല മേട്ടിൽ മൂന്നു വട്ടം ജ്യോതി തെളിഞ്ഞു. അതോടെ സന്നിധാനത്തും പാണ്ടിത്താവളത്തിലുമടക്കം ഭക്തർ തമ്പടിച്ചിരുന്ന ഇടങ്ങളിലെല്ലാം ശരണംവിളികളുയർന്നു. അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായി പന്തളത്തുനിന്നു ശനിയാഴ്ച പുറപ്പെട്ട ഘോഷയാത്ര വൈകിട്ട് 6.15ഓടെയാണ് ശരംകുത്തിയിലെത്തിയത്. ദേവസ്വം ബോർഡ് അധികൃതരുടെ നേതൃത്വത്തിൽ ഘോഷയാത്രയെ ആചാരപൂർവ്വം സ്വീകരിച്ചു സന്നിധാനത്തേക്ക് ആനയിച്ചു.

ശബരിമലയിൽ നിന്നുള്ള ദൃശ്യം (Photo: Special Arrangement)

Read more: ഒരേയൊരു ലക്ഷ്യം ശബരിമാമല; 10 വയസ്സിനുള്ളില്‍ 50 തവണ ശബരീശദര്‍ശനം; ഇത്തവണ ആ നടയിൽ അദ്രിതിയുടെ കണ്ണുനിറഞ്ഞു

ADVERTISEMENT

പതിനെട്ടാംപടി കയറിയെത്തിയ തിരുവാഭരണ പേടകത്തെ കൊടിമരച്ചുവട്ടിൽ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗങ്ങളായ എ. അജികുമാർ, ജി.സുന്ദരേശൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. സോപാനത്തിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരും മേൽശാന്തി പി.എൻ.മഹേഷ് നമ്പൂതിരിയും ചേർന്ന് പേടകത്തെ സ്വീകരിച്ച് ശ്രീകോവിലിനുള്ളിലേക്ക് എടുത്തു. തുടർന്നായിരുന്നു തിരുവാഭരണങ്ങൾ ചാർത്തി ദീപാരാധന.

തിരുവാഭരണം ശ്രീകോവിലിനു മുന്നിൽ എത്തിയപ്പോൾ (Photo: Special Arrangement)

തിരുവാഭരണം ചാർത്തി 18 ാം തീയതി വരെ അയ്യപ്പനെ ദർശിക്കാം. 19 ാം തീയതി വരെയാണ് നെയ്യഭിഷേകം. 19 ന് മണിമണ്ഡപത്തിൽനിന്നു ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്ത് നടക്കും. 20 ന് രാത്രി 10 ന് മാളികപ്പുറത്ത് വലിയ ഗുരുതി. 20 ന് രാത്രി നടയടയ്ക്കും വരെ ദർശനമുണ്ടാകും. 21ന് പുലർച്ചെയാണ് തിരുവാഭരണ പേടകം പന്തളത്തേക്കുള്ള മടക്കയാത്ര തുടങ്ങുന്നത്. പേടകത്തെ യാത്രയാക്കിയ ശേഷം അയ്യപ്പ വിഗ്രഹത്തിൽ ഭസ്മാഭിഷേകം നടത്തി യോഗദണ്ഡും രുദ്രാക്ഷമാലയും ധരിപ്പിച്ച് നടയടയ്ക്കും. അതോടെ ഭഗവാൻ യോഗനിദ്രയിലാകുന്നുവെന്നാണ് വിശ്വാസം.

സന്നിധാനത്ത് മകരജ്യോതി ദർശിക്കുന്നവർ, പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞപ്പോൾ (Photo: Videograb)
English Summary:

Sabarimala Makaravilakku