‘എ ബിഗ് നോ ടു മോദി’ എന്ന് എറണാകുളം ലോ കോളജിൽ വീണ്ടും ബാനർ; 2 കെഎസ്‌യു പ്രവർത്തകർ കസ്റ്റഡിയിൽ
കൊച്ചി∙ എറണാകുളം ലോ കോളജിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും ബാനർ സ്ഥാപിച്ച് കെഎസ്‌യു. ഇതിനെതിരെ ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പൊലീസ് സ്ഥലത്തെത്തി ബാനർ അഴിച്ചുമാറ്റി.

കൊച്ചി∙ എറണാകുളം ലോ കോളജിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും ബാനർ സ്ഥാപിച്ച് കെഎസ്‌യു. ഇതിനെതിരെ ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പൊലീസ് സ്ഥലത്തെത്തി ബാനർ അഴിച്ചുമാറ്റി. മണിപ്പുർ, ലക്ഷദ്വീപ് വിഷയങ്ങൾ ഉയർത്തി ‘‘എ ബിഗ് നോ ടു മോദി’’ എന്ന ബാനറാണ് ക്യാംപസിനകത്ത് കെഎസ്‌യു സ്ഥാപിച്ചത്.
ബാനർ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് രണ്ടു കെഎസ്‌യു പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിനെതിരെ വിദ്യാർഥികൾ സംഘടിച്ചെത്തിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടു. പിന്നീട് വിദ്യാർഥികളെ ക്യാംപസിൽ നിന്ന് ഒഴിപ്പിച്ച് പൊലീസ് സംഘർഷാവസ്ഥ ഒഴിവാക്കി.
കോളജിനു മുന്നിൽ ആദ്യം ഉയർത്തിയ ബാനർ പൊലീസ് നിർദേശത്തെതുടർന്ന് കൊച്ചി കോർപ്പറേഷൻ ജീവനക്കാരെത്തി അഴിച്ചുമാറ്റിയിരുന്നു.