മധുരയിൽ ജല്ലിക്കെട്ടിനിടെ കാളകൾ വിരണ്ടോടി; കാളയുടെ കുത്തേറ്റ് രണ്ടുമരണം
ചെന്നൈ∙ തമിഴ്‍നാട്ടിൽ ജല്ലിക്കെട്ടിനിടെ കാളകൾ വിരണ്ടോടിയുണ്ടായ അപകടത്തിൽ കാളകളുടെ കുത്തേറ്റ് രണ്ടുമരണം. അപകടത്തിൽ 70 പേർക്കു പരുക്കേറ്റു. വലിയാംപെട്ടി സ്വദേശി രവി (11), മുപ്പത്തിയഞ്ച് വയസ് പ്രായം തോന്നിക്കുന്ന മറ്റൊരാളുമാണ് മരിച്ചത്. മധുരയ്‌ക്ക് സമീപമുള്ള ശിവഗംഗ ജില്ലയിൽ സിരവയലിൽ

ചെന്നൈ∙ തമിഴ്‍നാട്ടിൽ ജല്ലിക്കെട്ടിനിടെ കാളകൾ വിരണ്ടോടിയുണ്ടായ അപകടത്തിൽ കാളകളുടെ കുത്തേറ്റ് രണ്ടുമരണം. അപകടത്തിൽ 70 പേർക്കു പരുക്കേറ്റു. വലിയാംപെട്ടി സ്വദേശി രവി (11), മുപ്പത്തിയഞ്ച് വയസ് പ്രായം തോന്നിക്കുന്ന മറ്റൊരാളുമാണ് മരിച്ചത്.
മധുരയ്‌ക്ക് സമീപമുള്ള ശിവഗംഗ ജില്ലയിൽ സിരവയലിൽ ബുധനാഴ്ചയായിരുന്നു അപകടം. ജല്ലിക്കെട്ടിന് ശേഷമായിരുന്നു സംഭവം. കാളകളെ തിരികെ കൊണ്ടുവരുന്നതിനായി ഉടമകൾ ശ്രമിക്കുന്നതിനിടെ കാളകൾ വിരണ്ടോടുകയായിരുന്നു. ഇതിനിടയിൽപ്പെട്ടാണ് കാളകളുടെ കുത്തേറ്റ് ഇരുവരും മരിച്ചത്. സിരവയലിൽ ജല്ലിക്കെട്ടിൽ 186 കാളകളെയാണ് പങ്കെടുപ്പിച്ചത്.
കാർഷിക വിളവ് ഉത്സവമായ പൊങ്കലിനോടനുബന്ധിച്ചായിരുന്നു ജല്ലിക്കെട്ട് മത്സരങ്ങൾ അരങ്ങേറിയത്. ജല്ലിക്കെട്ട് മത്സര സ്ഥലങ്ങളിൽ കർശന സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു.