മോദി സർക്കാർ വരുത്തിവച്ച ദുരന്തമെന്ന് തരൂർ; ‘ചാരുകസേര വിമർശകൻ’ എന്ന് വിമർശിച്ച് സിന്ധ്യ
ന്യൂഡൽഹി ∙ വിമാന സർവീസുകൾ മുടങ്ങുന്നതിൽ യാത്രക്കാരുടെ രോഷം ഏറ്റെടുത്ത് രാഷ്ട്രീയ നേതാക്കളും. വിമാനത്താവളങ്ങളിലെയും വിമാനങ്ങളിലെയും അനിഷ്ട സംഭവങ്ങൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് ശശി തരൂർ എംപി രംഗത്തെത്തി. ഇതിനെ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വിമർശിച്ചു.

‘‘അടുത്തിടെ ഡൽഹി വിമാനത്താവളത്തിന്റെ പ്രവർത്തനം താറുമാറായി. സ്ഥിരമായി സംഭവിക്കാറുള്ളതും പ്രവചിക്കപ്പെട്ടതുമായ മൂടൽമഞ്ഞിന്റെ പേരിൽ ആയിരക്കണക്കിനു ജനങ്ങളുടെ ജീവിതവും പരിപാടികളുമാണു തടസ്സപ്പെട്ടത്. ഇതു മോദി സർക്കാർ വരുത്തിവച്ച ദുരന്തമാണ്. വ്യോമയാന മന്ത്രാലയത്തിന്റെ അവഗണനയുടെയും കഴിവില്ലായ്മയുടെയും ഫലമാണിത്’’– വാർത്തകൾ പങ്കിട്ട് തരൂർ എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
തരൂരിനെ ‘ചാരുകസേര വിമർശകൻ’ എന്നു ജ്യോതിരാദിത്യ സിന്ധ്യ കുറ്റപ്പെടുത്തി. ‘‘ശബ്ദകോശത്തിന്റെ ഗൂഢലോകത്തു സ്വയം നഷ്ടപ്പെട്ട ഒരാൾക്ക്, ചില പ്രത്യേക വാർത്താ തലക്കെട്ടുകൾ മാത്രം ഇന്റർനെറ്റിൽനിന്നു തിരഞ്ഞെടുക്കുന്നതു ‘ഗവേഷണം’ ആയി തോന്നാം. ചാരുകസേര വിമർശകനായ ശശി തരൂരിനും കോൺഗ്രസിന്റെ ഐടി സെല്ലിനും അവരുടെ അറിവില്ലായ്മ മറികടക്കാൻ വ്യോമയാന മന്ത്രാലയം പോലുള്ള സാങ്കേതിക വിഭാഗത്തിന്റെ ശരിയായ കാര്യങ്ങൾ പറഞ്ഞുതരാം’’– സിന്ധ്യ എക്സിൽ കുറിച്ചു.
കാലാവസ്ഥാ പ്രശ്നം കാരണം 10 മണിക്കൂർ വൈകിയ ഡൽഹി – ഗോവ വിമാനത്തിലെ യാത്രക്കാരൻ ക്യാപ്റ്റനെ ആക്രമിക്കാൻ ശ്രമിച്ചതും കഴിഞ്ഞ ദിവസമാണ്. വിമാന സർവീസുകൾ മുടങ്ങിയതിനു പിന്നാലെ, ഭാവിയിൽ ഇങ്ങനെ സംഭവിക്കാതിരിക്കാൻ നടപടികൾ സ്വീകരിച്ചതായി സിന്ധ്യ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം ഡൽഹിയിൽ കടുത്ത മൂടൽമഞ്ഞാണുണ്ടായത്. ഇത് കാഴ്ചപരിധി കുറച്ചു. പുലർച്ചെ 5 മുതൽ രാവിലെ 9 വരെ കാഴ്ച തീർത്തും ദുഷ്കരമായി.
അതേസമയം, വിമാനങ്ങൾ വൈകുകയോ റദ്ദാക്കുകയോ ചെയ്യുന്നതു നിമിത്തം യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങളിൽ അടിയന്തര ഇടപെടലിന് ആറ് മെട്രോ വിമാനത്താവളങ്ങളിലും പ്രത്യേക ‘വാർ റൂം’ സജ്ജീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. വിമാനക്കമ്പനികൾക്കും വിമാനത്താവള ഉദ്യോഗസ്ഥർക്കും ഇക്കാര്യത്തിൽ ഉത്തരവാദിത്തമുണ്ടാകും. വിമാനത്താവളങ്ങളിൽ ആവശ്യത്തിനു ഉദ്യോഗസ്ഥരുടെ സേവനം 24 മണിക്കൂറും ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.