വിവാദത്തിന് തിരികൊളുത്തി എഎപിയുടെ ‘സുന്ദരകാണ്ഡം’ പാരായണം; കേജ്രിവാളിനെതിരെ ഉവൈസിയും ബിജെപിയും
ന്യൂഡൽഹി∙ എഎപിയുടെ ‘സുന്ദരകാണ്ഡം’ പാരായണം രാഷ്ട്രീയ വിവാദമാവുന്നു. അയോധ്യയിൽ 22നു നടക്കുന്ന പ്രതിഷ്ഠയ്ക്കു മുന്നോടിയായാണ് ഡൽഹിയിലെ 70 നിയമസഭാ മണ്ഡലങ്ങളിലും എഎപിയുടെ നേതൃത്വത്തിൽ രാമചരിത മാനസത്തിലെ സുന്ദരകാണ്ഡം പാരായണം ചെയ്തത്. എഎപിയുടെ നീക്കത്തെ രൂക്ഷമായി വിമർശിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി

ന്യൂഡൽഹി∙ എഎപിയുടെ ‘സുന്ദരകാണ്ഡം’ പാരായണം രാഷ്ട്രീയ വിവാദമാവുന്നു. അയോധ്യയിൽ 22നു നടക്കുന്ന പ്രതിഷ്ഠയ്ക്കു മുന്നോടിയായാണ് ഡൽഹിയിലെ 70 നിയമസഭാ മണ്ഡലങ്ങളിലും എഎപിയുടെ നേതൃത്വത്തിൽ രാമചരിത മാനസത്തിലെ സുന്ദരകാണ്ഡം പാരായണം ചെയ്തത്.
എഎപിയുടെ നീക്കത്തെ രൂക്ഷമായി വിമർശിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി രംഗത്തെത്തി. മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതാണ് കേജ‍്‍രിവാളിൽ പൊടുന്നനെ ഭക്തി ഉണരാൻ കാരണമെന്ന് ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ അനുരാഗ് ഠാക്കൂർ പരിഹസിച്ചു.
മണ്ഡലങ്ങളിൽ വിപുലമായാണ് എഎപി സുന്ദരകാണ്ഡം പാരായണം സംഘടിപ്പിച്ചത്. രോഹിണിയിലെ ഒരു ക്ഷേത്രത്തിൽ നടന്ന പാരായണ ചടങ്ങിൽ മുഖ്യമന്ത്രി അരവിന്ദ് കേജ‍്‍രിവാളും ഭാര്യ സുനിതയും പങ്കെടുത്തു. മറ്റു സ്ഥലങ്ങളിൽ പാർട്ടിയുടെ പ്രമുഖ നേതാക്കൾ നേതൃത്വം നൽകി. രാജ്യത്തെ ജനങ്ങൾക്ക് സന്തോഷവും അഭിവൃദ്ധിയും നൽകാൻ ശ്രീരാമനോടും ഹനുമാനോടും പ്രാർഥിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങ് ബിജെപി രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നത് തടയാനാണ് ‘സുന്ദരകാണ്ഡം’ പാരായണവുമായി എഎപി രംഗത്തെത്തിയത്.
എല്ലാ മാസവും ഒരു ദിവസം എഎപിയുടെ നേതൃത്വത്തിൽ സുന്ദരകാണ്ഡം, ഹനുമാൻ ചാലിസ എന്നിവയുടെ പാരായണം നടത്തുമെന്നാണ് പാർട്ടി നേതാവും മന്ത്രിയുമായ സൗരഭ് ഭരദ്വാജിന്റെ പ്രഖ്യാപനം.
എഎപിയുടെ നീക്കത്തെ എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. ബിജെപിയുടെയും ആർഎസ്എസിന്റെയും അജൻഡയാണ് എഎപി നടപ്പാക്കുന്നതെന്ന് ഉവൈസി കുറ്റപ്പെടുത്തി.