തിരുവനന്തപുരം ∙ എക്സാലോജിക്–സിഎംആർഎൽ വിവാദ ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനെ ബന്ധിപ്പിച്ച് റജിസ്ട്രാർ ഓഫ് കമ്പനീസ് (ആർഒസി) റിപ്പോർട്ട്. കരിമണൽ കമ്പനിയായ സിഎംആർഎലിൽ 13.4% ഓഹരിയുള്ള കെഎസ്ഐഡിസിയെ പ്രത്യക്ഷമായും അതുവഴി സിഎംആർഎലിനെ പരോക്ഷമായും നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയാണെന്നാണു ബെംഗളൂരു ആർഒസിയുടെ പരാമർശം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ എക്സാലോജിക്–സിഎംആർഎൽ വിവാദ ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനെ ബന്ധിപ്പിച്ച് റജിസ്ട്രാർ ഓഫ് കമ്പനീസ് (ആർഒസി) റിപ്പോർട്ട്. കരിമണൽ കമ്പനിയായ സിഎംആർഎലിൽ 13.4% ഓഹരിയുള്ള കെഎസ്ഐഡിസിയെ പ്രത്യക്ഷമായും അതുവഴി സിഎംആർഎലിനെ പരോക്ഷമായും നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയാണെന്നാണു ബെംഗളൂരു ആർഒസിയുടെ പരാമർശം. മുഖ്യമന്ത്രിയുടെ മകൾ വീണയുടെ എക്സാലോജിക് കമ്പനിയും സിഎംആർഎലുമായുള്ള ഇടപാട് അതിനാൽത്തന്നെ കമ്പനി നിയമപ്രകാരം തൽപര കക്ഷികൾ (റിലേറ്റഡ് പാർട്ടീസ്) തമ്മിലുള്ളതാണെന്ന് റിപ്പോർട്ടിലെ 6,7 പേജുകളിൽ പറയുന്നു. ദുരൂഹമായി പ്രവർത്തിക്കുന്ന കമ്പനികൾക്കെതിരെ കമ്പനി നിയമം 206 (4) പ്രകാരമുള്ള അന്വേഷണം വീണയുടെ കമ്പനിക്കെതിരെ 2021 ജനുവരി മുതൽ നടക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമുണ്ട്.

Read also: ‘വീണ വാങ്ങിയത് കൈക്കൂലിയെന്ന് തെളിഞ്ഞു; പിണറായി വിജയൻ കൈ കൊടുത്താൽ അലിയുന്ന പ്രതിമയല്ല മോദി’

റിപ്പോർട്ടിലെ ചില പരാമർശങ്ങളിങ്ങനെ: എക്സാലോജിക്– സിഎംആർഎൽ ഇടപാടിന്റെ കാലത്തു പിണറായി ആയിരുന്നു മുഖ്യമന്ത്രി. സിഎംആർഎൽ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ നിർണായക സ്വാധീനം ചെലുത്താവുന്നവരെ കെഎസ്ഐഡിസിയിൽ നിയമിച്ചിട്ടുണ്ട്. ഫലത്തിൽ മുഖ്യമന്ത്രിയുടെ നിർദേശമനുസരിച്ച് സിഎംആർഎൽ ബോർഡ് പ്രവർത്തിക്കേണ്ടിവരും. എന്നാൽ, സിഎംആർഎലിൽ കെഎസ്ഐഡിസി നിക്ഷേപം നടത്തിയത് 1991 ൽ ആണെന്നു ചൂണ്ടിക്കാട്ടി ഈ ആരോപണം വീണ നിഷേധിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ പേര് പരാമർശിക്കുന്ന് ആർഒസി റിപ്പോർട്ടിന്റെ ഭാഗം
ADVERTISEMENT

‘തെറ്റായ സത്യവാങ്മൂലം; വീണയെ പ്രോസിക്യൂട്ട് ചെയ്യാം’

സിഎംആർഎലിൽനിന്നു വ്യക്തിപരമായി 55 ലക്ഷം രൂപ കൈപ്പറ്റിയതിനെക്കുറിച്ച് വീണാ വിജയൻ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും കമ്പനിയുടെ പ്രവർത്തനം മരവിപ്പിക്കാൻ നൽകിയ അപേക്ഷയിൽ വാസ്തവ വിരുദ്ധ രേഖകൾ സമർപ്പിച്ചെന്നും ആർഒസി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. വീഴ്ചകൾ ഇവ:

ADVERTISEMENT

∙ വീണയ്ക്കെതിരെ കമ്പനി നിയമപ്രകാരമുള്ള അന്വേഷണം 2021 ജനുവരിയിൽ തുടങ്ങിയിരുന്നു. 2022 ജൂലൈ 7നു വീണ നേരിട്ടു ഹാജരായി മൊഴി നൽകി. എന്നിട്ടും കമ്പനി മരവിപ്പിക്കാൻ നൽകിയ സത്യവാങ്മൂലത്തിൽ ഒരന്വേഷണവും നടക്കുന്നില്ലെന്നാണ് വീണ അറിയിച്ചത്.

∙ കേന്ദ്രസർക്കാരിന് ഒരു നികുതിയും അടയ്ക്കാനില്ലെന്നു സത്യവാങ്മൂലം നൽകി. ആദായനികുതി വകുപ്പിലെ രേഖകൾ പ്രകാരമാകട്ടെ 2018–19 ൽ 42.38 ലക്ഷം രൂപയും പലിശയും ലഭിച്ചതിനുള്ള നികുതി അടച്ചിട്ടില്ല. വസ്തുതാവിരുദ്ധമായ രേഖകൾ നൽകിയതിന് കമ്പനി നിയമത്തിലെ 447, 448, 449 വകുപ്പുകൾപ്രകാരം വീണയെ പ്രോസിക്യൂട്ട് ചെയ്യാം.

ADVERTISEMENT

∙ കമ്പനിയുടെ പ്രവർത്തനം 2022 നവംബർ 30നാണു മരവിപ്പിച്ചത്. ആ  വർഷത്തെ റിട്ടേൺ 30 ദിവസത്തിനകം ഫയൽ ചെയ്യണമെന്ന വ്യവസ്ഥ പാലിക്കാത്തതിന് 450–ാം വകുപ്പു പ്രകാരം വീണയും കമ്പനിയും വിചാരണ നേരിടണം. ഓഡിറ്ററുടെ ഒപ്പില്ലാതെ 2021–22 ലെ ഓഡിറ്റ് റിപ്പോർട്ട് സമർപ്പിച്ചതിന് വീണയും കമ്പനിയും പിഴയൊടുക്കണം; ഓഡിറ്റർക്കെതിരെ നടപടി വേണം– ബെംഗളൂരു ആർഒസി നിർദേശിക്കുന്നു.

English Summary:

CM Pinarayi Vijayan's name included in ROC report