ന്യൂഡൽഹി∙ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ ‘ചാരുകസേര വിമർശകൻ’ പരാമർശത്തിന് മറുപടിയുമായി ശശി തരൂർ എംപി. ‘‘ചേരിമാറിയതോടെ മോദി സർക്കാരിന്റെ ജനങ്ങളോടുള്ള അശ്രദ്ധമായ മനോഭാവം അദ്ദേഹവും സ്വീകരിച്ചു’’ എന്നായിരുന്നു ശശി തരൂരിന്റെ മറുപടി. മൂടൽ മഞ്ഞിന്റെ പശ്ചാത്തലത്തിൽ വിമാന സർവീസുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ ‘ചാരുകസേര വിമർശകൻ’  പരാമർശത്തിന് മറുപടിയുമായി ശശി തരൂർ എംപി. ‘‘ചേരിമാറിയതോടെ മോദി സർക്കാരിന്റെ ജനങ്ങളോടുള്ള അശ്രദ്ധമായ മനോഭാവം അദ്ദേഹവും  സ്വീകരിച്ചു’’ എന്നായിരുന്നു ശശി തരൂരിന്റെ മറുപടി.

മൂടൽ മഞ്ഞിന്റെ പശ്ചാത്തലത്തിൽ വിമാന സർവീസുകൾ മുടങ്ങിയ സംഭവവുമായി ബന്ധപ്പെട്ടാണ് ഇരുനേതാക്കളും തമ്മിലുള്ള പോര് മൂർച്ഛിക്കുന്നത്. 

ADVERTISEMENT

‘‘ചേരിമാറിയതോടെ മോദി സർക്കാരിന്റെ ജനങ്ങളോടുള്ള അശ്രദ്ധമായ മനോഭാവം അദ്ദേഹവും  സ്വീകരിച്ചു. വ്യോമയാന മേഖലയിൽ വളർച്ചയുണ്ട്. എന്നാൽ ഇത്തരം സാഹചര്യങ്ങളെ നേരിടുന്നതിനായി മൂൻകൂട്ടിക്കണ്ടുള്ള ആസൂത്രണങ്ങളിൽ സർക്കാർ പരാജയപ്പെട്ടിരിക്കുന്നു. രാഹുൽ ഗാന്ധി ഭാരത് ജോഡോ ന്യായ് യാത്രയിൽ പറഞ്ഞത് ശരിവയ്‌ക്കുന്നതാണ് ഇത്തരം സംഭവം. ജനങ്ങളുടെ വേദനകൾ സർക്കാരിന്റേതാകുന്നില്ല. ഉത്സവസമയത്ത് നാട്ടിലേക്ക് പോകാൻ കഴിയാതെ നിരവധിപേര്‍ വിഷമിച്ചു. കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കിയത്. എന്റെ ചാരുകസേരയിൽ നിന്ന് ജനങ്ങളിലേക്കും അവരുടെ പ്രശ്നങ്ങളിലേക്കും ബഹുമാനപ്പെട്ട മന്ത്രി ശ്രദ്ധമാറ്റണം.’’–ശശി തരൂർ എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. 

കഴിഞ്ഞ ദിവസവും വ്യോമയാന വകുപ്പിനെതിരെ ശശി തരൂർ രംഗത്തെത്തിയിരുന്നു. ‘‘അടുത്തിടെ ഡൽഹി വിമാനത്താവളത്തിന്റെ പ്രവർത്തനം താറുമാറായി. സ്ഥിരമായി സംഭവിക്കാറുള്ളതും പ്രവചിക്കപ്പെട്ടതുമായ മൂടൽമഞ്ഞിന്റെ പേരിൽ ആയിരക്കണക്കിനു ജനങ്ങളുടെ ജീവിതവും പരിപാടികളുമാണു തടസ്സപ്പെട്ടത്. ഇതു മോദി സർക്കാർ വരുത്തിവച്ച ദുരന്തമാണ്. വ്യോമയാന മന്ത്രാലയത്തിന്റെ അവഗണനയുടെയും കഴിവില്ലായ്മയുടെയും ഫലമാണിത്’’– വാർത്തകൾ പങ്കിട്ട് കഴിഞ്ഞ ദിവസം തരൂർ എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചത്

ADVERTISEMENT

ഇതിൽ  തരൂരിനെ ‘ചാരുകസേര വിമർശകൻ’ എന്നാണ് ജ്യോതിരാദിത്യ സിന്ധ്യ കുറ്റപ്പെടുത്തിയത്. ‘‘ശബ്ദകോശത്തിന്റെ ഗൂഢലോകത്തു സ്വയം നഷ്ടപ്പെട്ട ഒരാൾക്ക്, ചില പ്രത്യേക വാർത്താ തലക്കെട്ടുകൾ മാത്രം ഇന്റർനെറ്റിൽനിന്നു തിരഞ്ഞെടുക്കുന്നതു ‘ഗവേഷണം’ ആയി തോന്നാം. ചാരുകസേര വിമർശകനായ ശശി തരൂരിനും കോൺഗ്രസിന്റെ ഐടി സെല്ലിനും അവരുടെ അറിവില്ലായ്മ മറികടക്കാൻ വ്യോമയാന മന്ത്രാലയം പോലുള്ള സാങ്കേതിക വിഭാഗത്തിന്റെ ശരിയായ കാര്യങ്ങൾ പറഞ്ഞുതരാം’’– സിന്ധ്യ എക്സിൽ കുറിച്ചിരുന്നു. ഇതിനാണ് ശശി തരൂർ വീണ്ടും മറുപടി നൽകിയത്. 

കാലാവസ്ഥാ പ്രശ്നം കാരണം നിരവധി മണിക്കൂറുകളാണ് വിമാനങ്ങൾ വൈകുന്നത്. അതേസമയം, വിമാനങ്ങൾ വൈകുകയോ റദ്ദാക്കുകയോ ചെയ്യുന്നതു നിമിത്തം യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങളിൽ അടിയന്തര ഇടപെടലിന് ആറ് മെട്രോ വിമാനത്താവളങ്ങളിലും പ്രത്യേക ‘വാർ റൂം’ സ‍ജ്ജീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. വിമാനക്കമ്പനികൾക്കും വിമാനത്താവള ഉദ്യോഗസ്ഥർക്കും ഇക്കാര്യത്തിൽ ഉത്തരവാദിത്തമുണ്ടാകും. വിമാനത്താവളങ്ങളിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരുടെ സേവനം 24 മണിക്കൂറും ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

English Summary:

Shashi Tharoor's "Switching Sides" Reply To J Scindia's "Armchair" Swipe