‘മോദിക്ക് മുന്നില്‍ കൈകൂപ്പി ഇരട്ടച്ചങ്കൻ’: ആ ചിത്രം നൽകുന്ന സന്ദേശം വ്യക്തം: വി.ഡി.സതീശന്
തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാനെത്തിയ ചിത്രം ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവിന്റെ പരിഹാസം ‘‘ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിച്ചതിൽ കുറ്റമൊന്നും പറയാനാകില്ല. എത് മുഖ്യമന്ത്രിയും, കോൺഗ്രസ്

തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാനെത്തിയ ചിത്രം ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവിന്റെ പരിഹാസം
‘പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിച്ചതിൽ കുറ്റമൊന്നും പറയാനാകില്ല. ഏത് മുഖ്യമന്ത്രിയും, കോൺഗ്രസ് മുഖ്യമന്ത്രിയാണെങ്കിലും പ്രധാനമന്ത്രിയെ സ്വീകരിക്കാൻ പോകുന്നതിൽ തെറ്റില്ല. എന്നാൽ പ്രധാനമന്ത്രിക്ക് മുന്നിൽ കൈകൂപ്പി വിനയാന്വിതനായി നിൽക്കുന്ന ആ നിൽപ്പ് നൽകുന്ന സന്ദേശം വ്യക്തമാണ്. ആ നിൽപ്പ് ജനങ്ങള്‍ മനസ്സിരുത്തി കാണുന്നുണ്ട്.
കൊൽക്കത്തയിൽ ജ്യോതിബസു സെന്ററിന്റെ ഉദ്ഘാടനച്ചടങ്ങ് റദ്ദാക്കിയാണ് പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിനായി മുഖ്യമന്ത്രിയെത്തിയത്. പിന്നെ രണ്ടുപേരുടേയും കൈകൾ ചേർത്തുവച്ചുള്ള ആ നിൽപ്പുണ്ടല്ലോ. അത് കൃത്യമായി ആശയവിനിമയം നടത്തുന്നുണ്ട്. എന്താണ് ആ ചിത്രമെന്ന് മനസ്സിരുത്തി നോക്കിയാൽ മതി. ഇരട്ടച്ചങ്കനെന്ന് അണികളെ കൊണ്ട് വിളിപ്പിച്ചിരിക്കുന്ന ഈ മുഖ്യമന്ത്രി ഇത്രയും നല്ല മനുഷ്യനായി എളിമയോടെ നിൽക്കുന്ന ചിത്രം കണ്ടപ്പോൾ എത്ര വ്യാഖ്യാനങ്ങളുണ്ടാകാം. നിങ്ങളൊക്കെത്തന്നെ വ്യാഖ്യാനിക്ക്’–വി.ഡി.സതീശൻ പറഞ്ഞു.