തൃശൂർ ∙ ലോക്സഭാ തിര‍ഞ്ഞെടുപ്പ് അടുത്തിരിക്കെ, സ്ഥാനാർഥി നിർണയ ചർച്ചകൾ തൃശൂർ മണ്ഡലത്തിൽ സജീവം. കോൺ​ഗ്രസ് നേതാവ് ടി.എൻ.പ്രതാപൻ എംപി, ബിജെപി നേതാവും

തൃശൂർ ∙ ലോക്സഭാ തിര‍ഞ്ഞെടുപ്പ് അടുത്തിരിക്കെ, സ്ഥാനാർഥി നിർണയ ചർച്ചകൾ തൃശൂർ മണ്ഡലത്തിൽ സജീവം. കോൺ​ഗ്രസ് നേതാവ് ടി.എൻ.പ്രതാപൻ എംപി, ബിജെപി നേതാവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ ലോക്സഭാ തിര‍ഞ്ഞെടുപ്പ് അടുത്തിരിക്കെ, സ്ഥാനാർഥി നിർണയ ചർച്ചകൾ തൃശൂർ മണ്ഡലത്തിൽ സജീവം. കോൺ​ഗ്രസ് നേതാവ് ടി.എൻ.പ്രതാപൻ എംപി, ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി എന്നിവർക്കു പിന്നാലെ സിപിഐ നേതാവ് വി.എസ്.സുനിൽ കുമാറിനായും മണ്ഡലത്തിൽ പ്രചാരണം ആരംഭിച്ചു.

സുനിൽകുമാറിന് വോട്ടു തേടി സമൂഹ മാധ്യമങ്ങളിലാണ് പ്രചാരണം തുടങ്ങിയത്. ‘സുനിലേട്ടന് ഒരു വോട്ട്’ എന്ന വാചകത്തോടെയാണ് പോസ്റ്റർ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പാർട്ടിയുടെ അറിവോടെയല്ല പ്രചാരണം നടക്കുന്നതെന്ന് വി.എസ്.സുനില്‍ കുമാർ പ്രതികരിച്ചു.

പ്രതാപനായി തൃശൂരിൽ വീണ്ടും ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടു. പ്രതാപന്റെ പേരെഴുതിയ ചുവരെഴുത്ത് ചൂണ്ടലിലാണ് കണ്ടത്. നേരത്തെ, ചിറ്റാട്ടുകര കിഴക്കെത്തലയിലും എളവള്ളിയിലെ മതിലിലുമാണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. ‘പ്രതാപന്‍ തുടരും പ്രതാപത്തോടെ’, ‘നമ്മുടെ പ്രതാപനെ വിജയിപ്പിക്കുക’ എന്നിങ്ങനെയാണ് എളവള്ളിയിലെ ചുവരെഴുത്ത്. പാര്‍ട്ടി പ്രവര്‍ത്തകർ അവരുടെ ആവേശം കൊണ്ടാകാം എഴുതിയതെന്ന് പ്രതാപന്‍ പറഞ്ഞു.

ADVERTISEMENT

സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെ ചുവരെഴുതുന്നതിനോട് യോജിപ്പില്ലെന്നും പാര്‍ട്ടി പറഞ്ഞാല്‍ വീണ്ടും മത്സരിക്കുമെന്നും പ്രതാപന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. വെങ്കിടങ്ങ് സെന്‍ററിലും ടി.എന്‍.പ്രതാപനെ വിജയിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടു. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു മുൻപേ വന്ന ചുവരെഴുത്തുകള്‍ പ്രതാപന്‍ ഇടപെട്ട് മായ്പ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെ തൃശൂരിൽ എത്തിയതോടെയാണ് മണ്ഡലം വലിയ ചർച്ചകളിൽ ഇടംപിടിച്ചത്.

English Summary:

After TN Prathapan and Suresh Gopi, Campaign for VS Sunil Kumar also started in Thrissur.