മ്യാൻമർ അതിർത്തി വേലികെട്ടി അടയ്ക്കും: സൈനികർ കൂട്ടത്തോടെ അഭയം തേടി എത്തിയതിനു പിന്നാലെ അമിത് ഷാ
ദിസ്‍പുർ∙ മ്യാൻമറിൽനിന്ന് ആളുകൾ ഇന്ത്യയിലേക്ക് അനധികൃതമായി കടക്കുന്നതു തടയുന്നതിന് ഇന്ത്യ–മ്യാൻമർ അതിർത്തി വേലികെട്ടി അടയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മ്യാൻമറിലെ വിമത സേനയും ജുണ്ട ഭരണകൂടവും തമ്മിലുള്ള പോരാട്ടം രൂക്ഷമായതോടെ നൂറുകണക്കിനു മ്യാൻമർ സൈനികർ അഭയം തേടി ഇന്ത്യൻ അതിർത്തിയിലേക്ക് എത്തിയതിനു പിന്നാലെയാണ് അമിത് ഷായുടെ പ്രതികരണം.

ബംഗ്ലാദേശുമായുള്ള അതിർത്തി വേലികെട്ടി അടച്ചതുപോലെ ഇന്ത്യ–മ്യാൻമർ അതിർത്തിയും വേലികെട്ടി അടയ്ക്കുമെന്ന് അമിത് ഷാ വ്യക്തമാക്കി. ഗുവാഹത്തിയിലെ അസം പൊലീസ് കമാൻഡോസിന്റെ പാസിങ് ഔട്ട് പരേഡിലാണ് അമിത് ഷായുടെ പ്രതികരണം.
‘‘ബംഗ്ലദേശുമായുള്ള അതിർത്തി വേലി കെട്ടി അടച്ചതുപോലെ മ്യാൻമറുമായുള്ള അതിർത്തി അടയ്ക്കാൻ നരേന്ദ്ര മോദി സർക്കാർ തീരുമാനിച്ചു. മ്യാൻമറുമായുള്ള ഇന്ത്യയുടെ ഫ്രീ മൂവ്മെന്റ് റെയിം കരാറിനെക്കുറിച്ചും (രണ്ട് രാജ്യങ്ങളിലേക്കും തടസങ്ങളില്ലാതെ പോകുന്നതിനുള്ള കരാർ) നരേന്ദ്ര മോദി സർക്കാർ പുനരാലോചന നടത്തുന്നുണ്ട്. ഇന്ത്യയിലേക്കു സ്വതന്ത്രമായി കടക്കാൻ കഴിയുന്ന സാഹചര്യത്തിന് ഉടൻ മാറ്റം വരുത്തും.’’–അമിത് ഷാ പറഞ്ഞു.
1643 കിലോമീറ്റർ അതിർത്തിയാണ് മ്യാൻമറുമായി ഇന്ത്യ പങ്കിടുന്നത്. മിസോറം, മണിപ്പുർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കാണ് മ്യാൻമറുമായി അതിർത്തിയുള്ളത്.