തിരുവനന്തപുരം∙ കേന്ദ്രസർക്കാരിന്റെ നയങ്ങൾക്ക് എതിരെ സംസ്ഥാന വ്യാപകമായി ഡിവൈഎഫ്ഐ തീർക്കുന്ന മനുഷ്യചങ്ങല അൽപ്പസമയത്തിനകം തുടങ്ങും. കാസർകോട് റെയിൽവേ സ്റ്റേഷനു മുന്നിൽനിന്നു തുടങ്ങുന്ന മനുഷ്യചങ്ങല തിരുവനന്തപുരം രാജ്ഭവൻ വരെ നീളും. കാസർകോട് റെയിൽവേ സ്റ്റേഷനു മുന്നിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ

തിരുവനന്തപുരം∙ കേന്ദ്രസർക്കാരിന്റെ നയങ്ങൾക്ക് എതിരെ സംസ്ഥാന വ്യാപകമായി ഡിവൈഎഫ്ഐ തീർക്കുന്ന മനുഷ്യചങ്ങല അൽപ്പസമയത്തിനകം തുടങ്ങും. കാസർകോട് റെയിൽവേ സ്റ്റേഷനു മുന്നിൽനിന്നു തുടങ്ങുന്ന മനുഷ്യചങ്ങല തിരുവനന്തപുരം രാജ്ഭവൻ വരെ നീളും. കാസർകോട് റെയിൽവേ സ്റ്റേഷനു മുന്നിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കേന്ദ്രസർക്കാരിന്റെ നയങ്ങൾക്ക് എതിരെ സംസ്ഥാന വ്യാപകമായി ഡിവൈഎഫ്ഐ തീർക്കുന്ന മനുഷ്യചങ്ങല അൽപ്പസമയത്തിനകം തുടങ്ങും. കാസർകോട് റെയിൽവേ സ്റ്റേഷനു മുന്നിൽനിന്നു തുടങ്ങുന്ന മനുഷ്യചങ്ങല തിരുവനന്തപുരം രാജ്ഭവൻ വരെ നീളും. കാസർകോട് റെയിൽവേ സ്റ്റേഷനു മുന്നിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കേന്ദ്രസർക്കാരിന്റെ നയങ്ങൾക്ക് എതിരെ സംസ്ഥാന വ്യാപകമായി മനുഷ്യചങ്ങല തീർത്ത് ഡിവൈഎഫ്ഐ. കാസർകോട് റെയിൽവേ സ്റ്റേഷനു മുന്നിൽനിന്നും തിരുവനന്തപുരം രാജ്ഭവൻ വരെയാണ് മനുഷ്യച്ചങ്ങല തീർത്തത്. മനുഷ്യച്ചങ്ങലയിൽ ആയിരങ്ങൾ അണിനിരന്നു. സ്ത്രീകളും കുട്ടികളും അടക്കം വലിയ ജനപ്രവാഹം മനുഷ്യചങ്ങലയിൽ  അണിനിരക്കാൻ ഒഴുകിയെത്തി. മാർച്ച് രാജ്ഭവനു മുന്നിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എ.എ.റഹീം എംപിയാണു മനുഷ്യച്ചങ്ങലയുടെ ആദ്യ കണ്ണിയായത്. ഡിവൈഎഫ്ഐയുടെ ആദ്യ പ്രസിഡന്റും എൽഡിഎഫ് കൺവീനറുമായ ഇ.പി.ജയരാജൻ രാജ്ഭവന് മുന്നിൽ അവസാന കണ്ണിയായി.

കവടിയാർ രാജ്ഭവന് സമീപം മനുഷ്യചങ്ങലയിൽ അണിചേരാൻ എത്തിയ മുഖ്യമന്ത്രിയുടെ ഭാര്യ കമലയും മകൾ വീണയും
തിരുവനന്തപുരം മാമത്ത് ഡിവൈഎഫ്ഐ മനുഷ്യചങ്ങല തീർത്തപ്പോൾ
തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ തീർത്ത മനുഷ്യചങ്ങലയിൽനിന്നുള്ള ദൃശ്യം.
തിരുവനന്തപുരം തോന്നക്കലിൽ ഡിവൈഎഫ്ഐ നടത്തിയ മനുഷ്യചങ്ങലയുടെ ദൃശ്യം. ചിത്രം:ശ്രീലക്ഷ്മി ശിവദാസ്∙മനോരമ

സംസ്ഥാനത്തിനു കേന്ദ്രത്തിൽനിന്നും 2023 ൽ കിട്ടേണ്ട 64000 കോടിരൂപയുടെ സഹായം കിട്ടിയിട്ടില്ലെന്നു എം.വി.ഗോവിന്ദൻ പറഞ്ഞു. ‘‘കേന്ദ്രം സഹായിക്കാത്തതിനാൽ 1.70 ലക്ഷം കോടിരൂപയുടെ നഷ്ടം ഏഴര വർഷത്തിനിടെ സംസ്ഥാനത്തിനുണ്ടായി. വികസനപദ്ധതികൾ നടപ്പിലാക്കാനുള്ള നിശ്ചയദാർഢ്യം സംസ്ഥാന സർക്കാരിന് ഉണ്ടായിട്ടും അതിനെ തകർക്കുന്ന നിലപാടാണു കേന്ദ്രം സ്വീകരിക്കുന്നത്. ബിജെപി ഇതര സംസ്ഥാനങ്ങളെയെല്ലാം ബാധിക്കുന്നതാണു കേന്ദ്ര സാമ്പത്തിക നയം. രാമക്ഷേത്രത്തിന്റെ മറവിൽ ജനകീയപ്രശ്നങ്ങൾ മറച്ച്, ഫെഡറൽ സംവിധാനത്തെ അട്ടിമറിച്ചു, ഹിന്ദുരാഷ്ട്രം പ്രഖ്യാപിക്കാനാണു ബിജെപി ശ്രമം. ഡൽഹിയിൽ കേന്ദ്രത്തിനെതിരെ നടക്കുന്ന സമരത്തിൽ പങ്കെടുക്കേണ്ടെന്നാണ് യുഡിഎഫ് തീരുമാനം. ജനകീയ പ്രശ്നത്തിനു പരിഹാരം കാണാനായി നടക്കുന്ന സമരത്തിൽ രാഷ്ട്രീയം പറഞ്ഞ് മാറി നിൽക്കുകയാണ് യുഡിഎഫ്. കേന്ദ്ര സമീപനത്തെ ചെറുക്കാൻപോലും യുഡിഎഫിന് രാഷ്ട്രീയം പ്രശ്നമാണ്. ഭരണഘടന മനുസ്മൃതിയെ അടിസ്ഥാനമാക്കി വേണമെന്നാണ് ബിജെപി ആഗ്രഹം’’– എം.വി.ഗോവിന്ദൻ പറഞ്ഞു.

ഡിവൈഎഫ്ഐ മനുഷ്യചങ്ങലയുടെ ജില്ലാതല ഉദ്ഘാടനം എളമരം കരീം എംപി നിർവഹിച്ചപ്പോൾ. ചിത്രം: സജീഷ് പി.ശങ്കരൻ∙മനോരമ
കോഴിക്കോട് മനുഷ്യചങ്ങലയ്ക്കായി അണിനിരന്നവർ. ചിത്രം: സജീഷ് പി.ശങ്കരൻ∙മനോരമ
കോഴിക്കോട് ഡിവൈഎഫ്ഐയുടെ മനുഷ്യ ചങ്ങലയിൽ നടൻ ഇർഷാദ് സംസാരിക്കുന്നു. ചിത്രം: സജീഷ് പി.ശങ്കരൻ∙മനോരമ
കോഴിക്കോട് പന്നിയങ്കരയിൽ ഡിവൈഎഫ്ഐയുടെ മനുഷ്യച്ചങ്ങലയിൽ അണിനിരന്നവർ. ചിത്രം: വിധുരാജ്∙ മനോരമ
ADVERTISEMENT

മുഖ്യമന്ത്രിയുടെ ഭാര്യ കമലയും മകൾ വീണയും തലസ്ഥാനത്ത് മനുഷ്യചങ്ങലയിൽ കണ്ണിയായി. തൃശൂർ കോർപ്പറേഷന് മുന്നിൽ കവി കെ.സച്ചിദാനന്ദൻ, പ്രിയനന്ദൻ, കരിവള്ളൂർ മുരളി, സി.എസ്.ചന്ദ്രിക‌ എന്നിവരും കോഴിക്കോട് അഹമ്മദ് ദേവർകോവിൽ എംഎൽ‌എ, ടി.പി.രാമകൃഷ്ണൻ എംഎൽഎ, കാനത്തിൽ ജമീല, എഴുത്തുകാരൻ കെ.ഇ.എൻ. കുഞ്ഞഹമ്മദ്, കെ.പി.രാമനു‌ണ്ണി, നടൻ ഇർഷാദ് എന്നിവരും മനുഷ്യ ചങ്ങലയിൽ അണിചേർന്നു.

മനുഷ്യ ചങ്ങലയിൽ അണിചേരാൻ എ.എ. റഹീം ഉൾപ്പെടെയുള്ള നേതാക്കൾ കാസർഗോഡ് റെയിൽവേ സ്റ്റേഷന് സമീപത്ത് എത്തിയപ്പോൾ. ചിത്രം:ജിബിൻ ചെമ്പോല∙മനോരമ
തൃശൂർ കോർപ്പറേഷന് മുന്നിലുള്ള മനുഷ്യചങ്ങല
മനുഷ്യ ചങ്ങല തുടങ്ങുന്ന കാസർകോട് റെയിൽവേസ്റ്റേഷനിൽനിന്നുള്ള ദൃശ്യം. ചിത്രം:ജിബിൻ ചെമ്പോല∙മനോരമ

റെയിൽവേ യാത്രാ ദുരിതം, സിൽവർ ലൈനിന് കേന്ദ്ര അനുമതി ലഭിക്കാത്തത് തുടങ്ങി നിരവധി പ്രശ്നങ്ങള്‍ ഉന്നയിച്ചാണു ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങല തീർത്തത്. പത്തനംതിട്ട, ഇടുക്കി, കോട്ടയം, വയനാട് ഒഴികെയുള്ള മറ്റു ജില്ലകളിലാണു മനുഷ്യചങ്ങല തീർത്തത്. വയനാട്ടിൽ കൽപറ്റ മുതൽ മുട്ടിൽ വരെ 10 കിലോമീറ്റർ ഉപചങ്ങലയും തീർത്തു. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലയിലെ പ്രവർത്തകർ സമീപജില്ലകളിലെ ചങ്ങലയിൽ പങ്കാളികളായി. 

എറണാകുളത്തു പ്രതിരോധമതിൽ തീർത്ത് മനുഷ്യചങ്ങല 

എറണാകുളം ജില്ലയിൽ അങ്കമാലി പൊങ്ങം മുതൽ അരൂർ പാലം വരെ നീണ്ടുനിന്ന ചങ്ങലയിൽ നിരവധി പേർ അണിനിരന്നു.  രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക സിനിമാ രംഗത്തെ പ്രമുഖർ ചങ്ങലയിൽ കണ്ണിചേർന്നു. എറണാകുളം ജില്ലയിലെ ആദ്യ കണ്ണിയായി അങ്കമാലി പൊങ്ങം ജംക്ഷനിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മീനു സുകുമാരനും അവസാന കണ്ണിയായി അരൂരിൽ കൊച്ചി എംഎൽഎ കെ.ജെ. മാക്സിയും അണി ചേർന്നു.

ചവറയിൽ കെ.കെ.ശൈലജ എംഎൽഎ ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങലയിൽ കണ്ണിയായപ്പോൾ
ADVERTISEMENT

അങ്കമാലി, ആലുവ, കളമശ്ശേരി, വൈറ്റില, കുണ്ടന്നൂർ, പാലാരിവട്ടം ബൈപ്പാസ്  എന്നിവിടങ്ങളിലായി സമാപനയോഗം നടന്നു. വൈകുന്നേരം നാലര മണിക്കാണു ട്രയൽ നടന്നത്. എറണാകുളം ജില്ലയിൽ എം. സ്വരാജ്, സി.എ.ൻ മോഹനൻ, പ്രൊഫ. എം.കെ.സാനു മാഷ്, സി.എം. ദിനേശ് മണി, കൊച്ചി മേയർ എം. അനിൽകുമാർ, മുൻ സംസ്ഥാന സെക്രട്ടറി എസ്.ശർമ, കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിയ്ക്കൽ, യുവജക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്. സതീഷ്, ആഷിക് അബു എന്നിവർ പങ്കെടുത്തു. പ്രതിജ്ഞയ്ക്കു ശേഷം നടന്ന പൊതു യോഗം പ്രൊഫ. എം.കെ. സാനു മാഷ് ഉദ്ഘാടനം ചെയ്തു. 

ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി കോഴിക്കോട്ടെ  മനുഷ്യചങ്ങല

കേരളത്തെ അവഗണിക്കുന്ന കേന്ദ്ര സർക്കാർ നയം തിരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ടു ഡിവൈഎഫ്ഐ നടത്തിയ മനുഷ്യചങ്ങല ജനപങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി. നാലരയാകുമ്പോഴേയ്ക്കും പല കേന്ദ്രങ്ങളും മനുഷ്യമതിലായി മാറിയിരുന്നു. പ്രതിജ്ഞക്കും പൊതുയോഗത്തിനും ശേഷമാണു ജനങ്ങൾ പിരിഞ്ഞു പോയത്. കൊയിലാണ്ടി മാർക്കറ്റ് പരിസരത്തു ചുമട്ടുതൊഴിലാളികളും ഹരിത കർമ സേനാ പ്രവർത്തകരും അവരുടെ യൂനിഫോമിൽ പങ്കെടുത്തത് വേറിട്ട കാഴ്ചയായി. കൊയിലാണ്ടി കോടതിക്കു മുൻപിൽ വക്കീലന്മാർ ഒന്നിച്ചു നിരന്നു ചങ്ങല തീർത്തു. മനുഷ്യമതിലിൽ സ്ത്രീകളുടെ വൻ പങ്കാളിത്തം ഏറെ ശ്രദ്ധിക്കപ്പെട്ടു

ADVERTISEMENT

ബ്ലോക്ക് കേന്ദ്രത്തിൽ നടന്ന പൊതുയോഗം ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.അരുൺ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.കെ. സതീഷ് കുമാർ അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി എൻ. ബിജീഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യു.എം. മിഥുൻ ലാൽ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറിയേറ്റംഗം ബി.പി. ബബീഷ്, കെ.ദാസൻ, ടി.കെ. ചന്ദ്രൻ എന്നിവർ സംസാരിച്ചു. പി.വി. അനുഷ നന്ദി പറഞ്ഞു. നഗരസഭാ ചെയർപേഴ്സൻ കെ.പി.സുധ, വൈസ് ചെയർമാൻ കെ.സത്യൻ, കെ.ഷിജു, ദിനൂപ് തുടങ്ങിയവർ ബ്ലോക്ക് കേന്ദ്രത്തിൽ അണിനിരന്നു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ്, ഗ്രാമ പഞ്ചായത്തു പ്രസിഡന്റുമാരായ എ.എം. സുഗതൻ, കെ.കെ. നിർമ്മല, ഷീബ മലയിൽ, സതി കിഴക്കയിൽ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പങ്കാളികളായി.

English Summary:

DYFI organized human chain against central government policies