ജെഡിയു ഭാരവാഹി പുനഃസംഘടനയിൽ മലയാളിക്ക് നേട്ടം; കുമ്പള സ്വദേശി മുഹമ്മദ് നിസാർ ദേശീയ സെക്രട്ടറി
പട്ന ∙ ജനതാദൾ (യു) ദേശീയ സെക്രട്ടറിയായി മലയാളിയായ മുഹമ്മദ് നിസാറിനെ പാർട്ടി അധ്യക്ഷൻ നിതീഷ് കുമാർ നിയമിച്ചു. കാസർകോട് കുമ്പള സ്വദേശിയായ നിസാർ ന്യൂഡൽഹിയിൽ ജെഡിയു ദേശീയ ഓഫിസ് സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു. നിതീഷ് കുമാർ പാർട്ടി അധ്യക്ഷ സ്ഥാനമേറ്റെടുത്തതിനെ തുടർന്നാണു ഭാരവാഹി പുനഃസംഘടന.

പട്ന ∙ ജനതാദൾ (യു) ദേശീയ സെക്രട്ടറിയായി മലയാളി മുഹമ്മദ് നിസാറിനെ പാർട്ടി അധ്യക്ഷൻ നിതീഷ് കുമാർ നിയമിച്ചു. കാസർകോട് കുമ്പള സ്വദേശിയായ നിസാർ ന്യൂഡൽഹിയിൽ ജെഡിയു ദേശീയ ഓഫിസ് സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു.
നിതീഷ് കുമാർ പാർട്ടി അധ്യക്ഷ സ്ഥാനമേറ്റെടുത്തതിനെ തുടർന്നാണു ഭാരവാഹി പുനഃസംഘടന. വസിഷ്ഠ നാരായൺ സിങിനെ പാർട്ടി ഉപാധ്യക്ഷനായി നിയമിച്ചു. രാഷ്ട്രീയ ഉപദേഷ്ടാവും വക്താവുമെന്ന പദവിയാണു കെ.സി.ത്യാഗിക്ക്.
മറ്റു ഭാരവാഹികൾ: ജനറൽ സെക്രട്ടറിമാർ: രാംനാഥ് ഠാക്കൂർ, മൻഗ്നി ലാൽ മണ്ഡൽ, സഞ്ജയ് ഝാ, മുഹമ്മദ് അലി ഫത്മി, അഫാഖ് അഹമ്മദ് ഖാൻ, ശ്രീഭഗവാൻ സിങ് ഖുശ്വാഹ, രാംസേവക് സിങ്, കഹാകേശൻ പർവീൺ, കപിൽ ഹരിസ്ചന്ദ്ര പാട്ടീൽ, രാജ് സിങ് മാൻ, സുനിൽ കുമാർ. സെക്രട്ടറിമാർ: വിദ്യാ സാഗർ നിഷാദ്, രാജീവ് രഞ്ജൻ പ്രസാദ്, അനൂപ് പട്ടേൽ, ദയാനന്ദ് റായ്, സഞ്ജയ് കുമാർ. ട്രഷറർ: ഡോ.അലോക് കുമാർ സുമൻ. വക്താവ്: രാജീവ് രഞ്ജൻ.