അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്ക് ഡൽഹി ‘എയിംസി’ൽ അവധി, വിവാദം; തീരുമാനം പിൻവലിച്ചു
ന്യൂഡൽഹി ∙ അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടക്കുന്ന നാളെ ഉച്ചയ്ക്കു 2.30 വരെ അവധി പ്രഖ്യാപിച്ച ഉത്തരവ് ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) തിരുത്തി. അവധി ഉത്തരവ് വിവാദമായ സാഹചര്യത്തിലാണ് ഇത്. രോഗികൾക്ക് ഉണ്ടാകാനിടയുള്ള അസൗകര്യം കണക്കിലെടുത്താണ് അവധിക്കുള്ള ഉത്തരവ് പിൻവലിക്കുന്നതെന്നാണ് അറിയിപ്പ്. നാളെ ഒപി വിഭാഗം ഉൾപ്പെടെ പതിവുപോലെ പ്രവർത്തിക്കും.

അവധി നൽകിയ തീരുമാനത്തിനെതിരെ രാജ്യസഭാ എംപിയും പ്രമുഖ അഭിഭാഷകനുമായ കപിൽ സിബൽ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. ഭുവനേശ്വർ എയിംസും നാളെ ഉച്ചവരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, പുതുച്ചേരിയിലെ ജിപ്മർ ആശുപത്രിയിൽ അവധി പ്രഖ്യാപിച്ചതിൽ മാറ്റമില്ലെന്ന് അധികൃതർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി വന്നെങ്കിലും, രോഗികൾക്ക് ബുദ്ധിമുട്ടു വരാതെ നോക്കുമെന്ന ആശുപത്രി അധികൃതരുടെ ഉറപ്പ് ഹൈക്കോടതി അംഗീകരിച്ചു. അടിയന്തര ശസ്ത്രക്രിയകൾ നടത്താനുള്ള ആളുകൾ രാവിലെ ഡ്യൂട്ടിക്ക് ഉണ്ടാകുമെന്നും ഡയാലിസിസ് രോഗികൾ ഉൾപ്പെടെയുള്ളവർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും ആശുപത്രി അധികൃതർ ഉറപ്പു നൽകി.
ഡൽഹിയിലെ ആർഎംഎൽ, ലേഡി ഹാർഡിങ്, സഫ്ദർജങ് തുടങ്ങിയ ആശുപത്രികൾക്കും അവധിയുണ്ട്. അതേസമയം, അടിയന്തര ചികിത്സാ വിഭാഗങ്ങൾ പ്രവർത്തിക്കും.