തിരുവനന്തപുരം∙ ഗായകൻ സൂരജ് സന്തോഷിനെതിരായ സൈബർ ആക്രമണത്തിൽ ആദ്യ അറസ്റ്റ്. എറണാകുളം സ്വദേശി ഉണ്ണികൃഷ്ണൻ എന്നയാളെ പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തു. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാദിനത്തിൽ വീടുകളിൽ വിളക്കു തെളിയിക്കണമെന്നും രാമമന്ത്രം ജപിക്കണമെന്നുമുള്ള ഗായിക കെ.എസ്.ചിത്രയുടെ ആഹ്വാനത്തിനെതിരെ സൂരജ് വിമർശനം ഉന്നയിച്ചിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫോൺ വിളിച്ച് അസഭ്യം പറഞ്ഞതിനും സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ചതിനുമാണ് ഉണ്ണികൃഷ്ണനെതിരെ കേസെടുത്തത്. ഇയാൾക്കെതിരെ അപകീർത്തിപ്പെടുത്തൽ അടക്കമുള്ള വകുപ്പുകൾ ചുമത്തി. അറസ്റ്റിനു പിന്നാലെ ഇയാളെ ജാമ്യത്തിൽ വിട്ടു.

ADVERTISEMENT

ചിത്രയെപ്പോലെയുള്ള കപടമുഖങ്ങൾ ഇനിയും അഴിഞ്ഞുവീഴാനുണ്ട് എന്നായിരുന്നു സൂരജിന്റെ വിമർശനം. വസ്തുത സൗകര്യപൂർവം മറക്കുന്നുവെന്നും എത്ര ചിത്രമാർ തനിസ്വരൂപം കാട്ടാനിരിക്കുന്നു എന്നും സൂരജ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണു സൂരജിനെതിരെ സൈബർ ആക്രമണം ഉണ്ടായത്.

സൈബർ ആക്രമണത്തിനെതിരെ പിന്തുണ കിട്ടിയില്ലെന്നു വ്യക്തമാക്കി സിനിമാ ഗായകരുടെ സംഘടനയായ ‘സമ’യിൽനിന്നു (സിങ്ങേഴ്സ് അസോസിയേഷൻ ഒഫ് മലയാളം മൂവിസ്) സൂരജ് സന്തോഷ് രാജിവച്ചിരുന്നു. 

English Summary:

Cyber attack against Sooraj Santhosh Police arrested one person