26 കോടിയുടെ കൊക്കെയ്നുമായി വിമാനത്താവളത്തിൽ യുവതി പിടിയിൽ; സമീപകാലത്തെ ഏറ്റവും വലിയ ലഹരിമരുന്നു വേട്ട
ബെംഗളൂരു∙ വിമാനത്താവളത്തിൽ 26 കോടി രൂപയുടെ കൊക്കെയ്നുമായി കെനിയൻ സ്വദേശിനിയെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) അറസ്റ്റ് ചെയ്തു. ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യാനായി എത്തിയ ഇവരുടെ സ്യൂട്ട്കേസിലെ രഹസ്യ അറയിൽ നിന്ന് 2.56 കിലോഗ്രാം കൊക്കെയ്ൻ കണ്ടെത്തുകയായിരുന്നു. ബെംഗളൂരു

ബെംഗളൂരു∙ വിമാനത്താവളത്തിൽ 26 കോടി രൂപയുടെ കൊക്കെയ്നുമായി കെനിയൻ സ്വദേശിനിയെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) അറസ്റ്റ് ചെയ്തു.
ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യാനായി എത്തിയ ഇവരുടെ സ്യൂട്ട്കേസിലെ രഹസ്യ അറയിൽ നിന്ന് 2.56 കിലോഗ്രാം കൊക്കെയ്ൻ കണ്ടെത്തുകയായിരുന്നു. ബെംഗളൂരു വിമാനത്താവളത്തിൽ സമീപകാലത്തുണ്ടായ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണിത്. ഓഗസ്റ്റിൽ ടൂറിസ്റ്റ് വീസയിൽ മുംബൈയിലെത്തിയ ഇവർ ഒരാഴ്ച മുൻപ് ബെംഗളൂരുവിലേക്കു താമസം മാറ്റുകയായിരുന്നുവെന്ന് ഡിആർഐ അറിയിച്ചു. ഡൽഹിയിലെ ഇടപാടുകാർക്കു കൊക്കെയ്ൻ കൈമാറാനാണ് ലക്ഷ്യം. ഡിസംബർ 11ന് 21 കോടി രൂപ വിലവരുന്ന ലഹരിമരുന്നുമായി നൈജീരിയൻ സ്വദേശിയെ ബെംഗളൂരുവിൽ നിന്ന് കർണാടക പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.