ഈ പോക്ക് പോയാൽ വീല്‍ചെയറിൽ പോകേണ്ട ഗതി നിങ്ങൾക്കുണ്ടാകും: പാണക്കാട് മുഈനലി തങ്ങൾക്കു ഭീഷണി
മലപ്പുറം∙ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ പാണക്കാട് മുഈനലി തങ്ങൾക്കു ഭീഷണി സന്ദേശം ലഭിച്ചതായി പരാതി. പാര്‍ട്ടിയെ വെല്ലുവിളിച്ച് മുന്നോട്ടുപോയാല്‍ വീല്‍ചെറിലാകുമെന്നും പുറത്തിറങ്ങാൻ ആകില്ലെന്നും ശബ്ദസന്ദേശം ലഭിച്ചെന്നാണ് പരാതി. മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ റാഫി പുതിയകടവാണ് സന്ദേശം അയച്ചതെന്ന്

മലപ്പുറം∙ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ പാണക്കാട് മുഈനലി തങ്ങൾക്കു ഭീഷണി സന്ദേശം ലഭിച്ചതായി പരാതി. പാര്‍ട്ടിയെ വെല്ലുവിളിച്ച് മുന്നോട്ടുപോയാല്‍ വീല്‍ചെറിലാകുമെന്നും പുറത്തിറങ്ങാൻ ആകില്ലെന്നും ശബ്ദസന്ദേശം ലഭിച്ചെന്നാണ് പരാതി. മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ റാഫി പുതിയകടവാണ് സന്ദേശം അയച്ചതെന്ന് മുഈനലി തങ്ങള്‍ വ്യക്തമാക്കി. സംഭവത്തിൽ മലപ്പുറം പൊലീസ് മുഈനലി തങ്ങളുടെ മൊഴി രേഖപ്പെടുത്തി.
‘‘തങ്ങളേ, നിങ്ങൾ ഈ പോക്ക് പോകുകയാണെങ്കില്‍ വീല്‍ചെയറില്‍ പോകേണ്ട ഗതി നിങ്ങൾക്കുണ്ടാകും കേട്ടോ. നിങ്ങൾ തങ്ങള്‍ കുടുംബത്തിൽ നിന്നായതിനാൽ എല്ലാവരും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നയാളാണ്. നിങ്ങൾ ഈ കോലത്തിൽ സംസാരവും കാര്യങ്ങളുമായിട്ട് സമുദായ നേതാക്കളെയും പാർട്ടി നേതാക്കളെയുമെല്ലാം വെല്ലുവിളിച്ച് പോവുകയാണെങ്കിൽ, വീൽചെയറിൽത്തന്നെ പോകേണ്ടി വരും.
‘‘തങ്ങള്‍ക്കിനി ഭീഷണി തന്നെയാണ് കേട്ടോ തങ്ങളേ... തങ്ങൾക്ക് ഇനി പുറത്തിറങ്ങാൻ പറ്റില്ല. തങ്ങളുടെ പരിപാടിയിലേക്കാണ് ഞങ്ങളെല്ലാം നീങ്ങുന്നത്. കാരണം പാർട്ടിയെയും പാർട്ടി നേതൃത്വത്തെയും വെല്ലുവിളിച്ചാണ് മുന്നോട്ടു പോകുന്നതെങ്കിൽ വധഭീഷണി തന്നെയാണ് നിങ്ങൾക്ക്.’’ – ഇതാണ് മുഈനലി തങ്ങൾക്കു ഫോണിൽ ലഭിച്ച ഭീഷണി സന്ദേശം.
സമസ്ത വിഷയത്തിൽ പി.കെ.കുഞ്ഞാലിക്കുട്ടി നടത്തിയ പ്രസ്താവനയ്‌ക്കെതിരെ പരോക്ഷ വിമർശനവുമായി മുഈൻ അലി തങ്ങൾ രംഗത്തെത്തിയിരുന്നു. ചന്ദ്രിക ദിനപ്പത്രവുമായി ബന്ധപ്പെട്ട് 2021ൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ സംസാരിച്ചെന്ന പേരിൽ ലീഗ് ഹൗസിൽ വച്ച് മുഈൻ അലി തങ്ങൾക്കെതിരെ മുൻപും റാഫി പ്രതിഷേധിച്ചിരുന്നു.