ധനുഷ്കോടിയിലെ അരിചൽമുനൈയിലെത്തി പ്രധാനമന്ത്രി മോദി; തീരത്ത് പുഷ്പാർച്ചന, ഒപ്പം പ്രാണായാമവും
രാമേശ്വരം∙ ധനുഷ്കോടിയിലെ അരിചൽമുനൈയ്ക്ക് അടുത്തുള്ള രാമക്ഷേത്രത്തിലെത്തി പ്രാർഥന നടത്തിയതോടു കൂടി, അയോധ്യ
രാമേശ്വരം∙ ധനുഷ്കോടിയിലെ അരിചൽമുനൈയ്ക്ക് അടുത്തുള്ള രാമക്ഷേത്രത്തിലെത്തി പ്രാർഥന നടത്തിയതോടു കൂടി, അയോധ്യ
രാമേശ്വരം∙ ധനുഷ്കോടിയിലെ അരിചൽമുനൈയ്ക്ക് അടുത്തുള്ള രാമക്ഷേത്രത്തിലെത്തി പ്രാർഥന നടത്തിയതോടു കൂടി, അയോധ്യ
രാമേശ്വരം∙ ധനുഷ്കോടിയിലെ അരിചൽമുനൈയ്ക്ക് അടുത്തുള്ള രാമക്ഷേത്രത്തിലെത്തി പ്രാർഥന നടത്തിയതോടു കൂടി, അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്കു മുന്നോടിയായി ദക്ഷിണേന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ആത്മീയയാത്ര പൂർത്തിയായി. അരിചൽമുനൈയിൽ പുഷ്പാർച്ചന നടത്തുകയും കോതണ്ഡ രാമസ്വാമി ക്ഷേത്രത്തിലെത്തി ദർശനവും പൂജയും നടത്തിയ പ്രധാനമന്ത്രി തിരികെ ഡൽഹിക്കു മടങ്ങി.
അരിചൽമുനൈ തീരത്ത് പൂക്കൾ സമർപ്പിച്ച പ്രധാനമന്ത്രി തീരത്തു പീഠത്തിലിരുന്നു പ്രാണായാമം നടത്തുകയും ചെയ്തു. രാമസേതുവിന്റെ ആരംഭസ്ഥലമെന്നാണ് അരിചൽമുനൈ അറിയപ്പെടുന്നത്. ‘‘ശ്രീരാമന്റെ ജീവിതത്തില്‍ വളരെ പ്രാധാന്യമുള്ള അരിചൽമുനൈ സന്ദർശിക്കാനുള്ള അവസരം ലഭിച്ചു. രാമ സേതുവിന്റെ ആരംഭം ഇവിടെനിന്നാണ്’’– പ്രധാനമന്ത്രി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
രാവണനെ പരാജയപ്പെടുത്താൻ ലങ്കയിലേക്ക് കടക്കാന്‍ ശ്രീരാമനും വാനരസേനയും നിര്‍മിച്ചതാണ് രാമസേതുവെന്നാണ് വിശ്വാസം. രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്കു മുന്നോടിയായി 11 ദിവസത്തെ വ്രതം അനുഷ്ഠിക്കുന്ന പ്രധാനമന്ത്രി കേരളത്തിലെയും ആന്ധ്രപ്രദേശിലെയും വിവിധ ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തിയിരുന്നു.