കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ‘രാം കെ നാം’ ഡോക്യുമെന്ററി പ്രദർശനം: വിദ്യാർഥികളും ബിജെപി പ്രവർത്തകരും തമ്മിൽ സംഘർഷം
കോട്ടയം∙ തെക്കുംതല കെ.ആർ. നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിനു സമീപം ‘രാം കെ നാം’ ഡോക്യുമെന്ററി പ്രദർശനവുമായി ബന്ധപ്പെട്ട് തർക്കവും സംഘർഷവും. ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളും ബിജെപി പ്രവർത്തകരും തമ്മിലാണു സംഘർഷമുണ്ടായത്. ഇൻസ്റ്റിറ്റ്യൂട്ടിനു പുറത്ത് ഡോക്യുമെന്ററി

കോട്ടയം∙ തെക്കുംതല കെ.ആർ. നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിനു സമീപം ‘രാം കെ നാം’ ഡോക്യുമെന്ററി പ്രദർശനവുമായി ബന്ധപ്പെട്ട് തർക്കവും സംഘർഷവും. ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളും ബിജെപി പ്രവർത്തകരും തമ്മിലാണു സംഘർഷമുണ്ടായത്.
ഇൻസ്റ്റിറ്റ്യൂട്ടിനു പുറത്ത് ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ ഇൻസ്റ്റിറ്റ്യൂട്ട് അധികൃതരോട് അനുമതി തേടിയെങ്കിലും നൽകിയില്ല. തുടർന്നും വിദ്യാർഥികൾ ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ ശ്രമിച്ചതോടെ തടയാനായി ബിജെപി പ്രവർത്തകർ സ്ഥലത്തെത്തി.
പള്ളിക്കത്തോട് പൊലീസ് സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കി. രാത്രി ഇൻസ്റ്റിറ്റ്യൂട്ട് ക്യാംപസിന് അകത്തെ കന്റീനു സമീപം വിദ്യാർഥികൾ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. അതേസമയം, സംഘർഷമുണ്ടാക്കിയിട്ടില്ലെന്നു ബിജെപി നേതാക്കൾ പറഞ്ഞു.