‘നമ്മുടെ ഇന്ത്യ, നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം’: ഭരണഘടനയുടെ ആമുഖം പങ്കിട്ട് പാർവതി, റിമ, ആഷിഖ്
കോട്ടയം ∙ അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കവേ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം പങ്കുവച്ച് നിലപാട് വ്യക്തമാക്കി ചലച്ചിത്ര താരങ്ങളും ആക്ടിവിസ്റ്റുകളും. ‘ഭാരതത്തിലെ ജനങ്ങളായ നാം..’ എന്നു തുടങ്ങുന്ന ആമുഖത്തിന്റെ ചിത്രമാണു സംവിധായകൻ ആഷിഖ് അബു, നടിമാരായ പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ

കോട്ടയം ∙ അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കവേ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം പങ്കുവച്ച് നിലപാട് വ്യക്തമാക്കി ചലച്ചിത്ര താരങ്ങളും ആക്ടിവിസ്റ്റുകളും. ‘ഭാരതത്തിലെ ജനങ്ങളായ നാം..’ എന്നു തുടങ്ങുന്ന ആമുഖത്തിന്റെ ചിത്രമാണു സംവിധായകൻ ആഷിഖ് അബു, നടിമാരായ പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ തുടങ്ങിയവർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
‘നമ്മുടെ ഇന്ത്യ’ എന്നെഴുതി കൂപ്പുകൈകളുടെ ഇമോജി ചേർത്താണു പാർവതി ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടത്. ‘ഇന്ത്യ, പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്’ എന്നു ആഷിഖ് അബുവും ‘നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം’ എന്ന് റിമയും ചിത്രത്തിനൊപ്പം കുറിച്ചു. ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് ശീതൾ ശ്യാമും ഇൻസ്റ്റഗ്രാമിൽ ഇതേ പോസ്റ്റ് പങ്കിട്ടു. താരങ്ങളുടെ പോസ്റ്റിനെ അനുകൂലിച്ചും എതിർത്തും ധാരാളം പേർ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നുണ്ട്.
കേരളത്തിൽനിന്ന് പി.ടി.ഉഷയടക്കം 20 പ്രമുഖരും 22 സന്യാസിമാരും ഉൾപ്പെടെ ഇന്ത്യയിൽനിന്നും പുറത്തുമായി ആകെ 8000 പേർക്കാണു ചടങ്ങിലേക്കു ക്ഷണം. താന്ത്രിക വിധിപ്രകാരമുള്ള ചടങ്ങുകൾക്കു ശേഷമാണ് പ്രാണപ്രതിഷ്ഠ. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു ചടങ്ങിന്റെ ‘മുഖ്യ യജമാനൻ’. മൈസൂരുവിലെ ശിൽപി അരുൺ യോഗിരാജ് കൃഷ്ണശിലയിൽ തീർത്ത 51 ഇഞ്ച് വിഗ്രഹമാണു പ്രതിഷ്ഠിക്കുന്നത്.