കൊയിലാണ്ടിയിൽ ആറാട്ട് എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞു; പാപ്പാന് പരുക്ക് – വിഡിയോ
Mail This Article
×
കോഴിക്കോട്∙ കൊയിലാണ്ടിയിൽ ആറാട്ട് എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞു. വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് മഹോല്‍സവത്തിനിടെ പാക്കത്ത് ശ്രീക്കുട്ടന്‍ എന്ന കൊമ്പനാണ് ഇടഞ്ഞത്. തിങ്കളാഴ്ച പുലർച്ചെ 12.30നാണ് സംഭവം. ആക്രമണത്തിൽ പാപ്പാൻ കോട്ടയം സ്വദേശി സുമേഷിന് പരുക്കേറ്റു.
ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ ആന തകര്‍ത്തു. ആറാട്ട് മഹോത്സവം കഴിഞ്ഞ് ആന ക്ഷേത്രത്തില്‍ നിന്ന് ഇറങ്ങുന്നതിനിടെയാണ് സംഭവം. പരിഭ്രാന്തരായ ആളുകള്‍ ചിതറിയോടി. രാവിലെ എട്ട് മണിയോടെയാണ് ആനയെ തളയ്ക്കാനായത്.
English Summary:
Elephant Rampage Wreaks Havoc Post Kozhikode Temple Festival
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.