യുവാക്കൾ മുൻവൈരാഗ്യം തീർക്കാൻ കുത്തിവീഴ്ത്തി ബൈക്കിൽ കെട്ടിവലിച്ചു; മധ്യവയസ്കന് ദാരുണാന്ത്യം
നോയിഡ∙ മുൻവൈരാഗ്യം തീർക്കാൻ കുത്തി വീഴ്ത്തിയ ശേഷം യുവാക്കൾ ബൈക്കിൽ കെട്ടി വലിച്ചിഴച്ച മധ്യവയസ്കൻ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഇ–റിക്ഷ ഡ്രൈവർ മെഹ്ദി ഹസൻ ആണു മരിച്ചത്. സംഭവത്തിൽ പ്രതികളായ അനൂജും ബന്ധു നിതിനും പൊലീസിനു മുന്നിൽ കീഴടങ്ങി. മുൻവൈരാഗ്യത്തിന്റെ പേരിലാണ് കൊല നടത്തിയതെന്ന് ഇരുവരും

നോയിഡ∙ മുൻവൈരാഗ്യം തീർക്കാൻ കുത്തി വീഴ്ത്തിയ ശേഷം യുവാക്കൾ ബൈക്കിൽ കെട്ടി വലിച്ചിഴച്ച മധ്യവയസ്കൻ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഇ–റിക്ഷ ഡ്രൈവർ മെഹ്ദി ഹസൻ ആണു മരിച്ചത്. സംഭവത്തിൽ പ്രതികളായ അനൂജും ബന്ധു നിതിനും പൊലീസിനു മുന്നിൽ കീഴടങ്ങി.
മുൻവൈരാഗ്യത്തിന്റെ പേരിലാണ് കൊല നടത്തിയതെന്ന് ഇരുവരും സമ്മതിച്ചതായി പൊലീസ് പറഞ്ഞു. വർഷങ്ങൾക്കു മുൻപ് മെഹ്ദി ഹസൻ അനൂജിന്റെ പിതാവിനെ മർദിച്ചതിനു പ്രതികാരമായാണ് ഇവർ കൃത്യം നടത്തിയതെന്നാണു പറഞ്ഞത്. നോയിഡ ബറോലയിൽ മെഹ്ദി ഹസനുമായി വാക്കു തർക്കത്തിനിടെ ഇവർ ഇയാളെ കുത്തിവീഴ്ത്തി. ബോധരഹിതനായ വീണ ഹസന്റെ കാലിൽ കയർ കെട്ടി അനൂജും നിതിനും ഗ്രാമത്തിലൂടെ കിലോമീറ്ററുകളോളം ബൈക്കിൽ കെട്ടി വലിച്ചിഴച്ചു. പിന്നീടാണ് പൊലീസിൽ കീഴടങ്ങിയത്.
ആശുപത്രിയിലെത്തിച്ച മെഹ്ദി ഹസൻ ചികിത്സയ്ക്കിടെ മരിച്ചെന്നു പൊലീസ് പറഞ്ഞു. തെളിവെടുപ്പിനു കൊണ്ടു പോകുന്നതിനിടെ പൊലീസ് സംഘത്തെ ആക്രമിച്ചു രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പിന്നീട് ബലം പ്രയോഗിച്ചു കീഴ്പ്പെടുത്തി.