അനുമതി ലഭിച്ചിട്ട് ഒരു വർഷം; കോച്ചില്ലാത്തതിനാൽ സർവീസ് ആരംഭിക്കാതെ കൊല്ലം–തിരുപ്പതി ട്രെയിൻ
പത്തനംതിട്ട ∙ അനുമതി ലഭിച്ച് ഒരു വർഷമായിട്ടും കോച്ചില്ലാത്തതിനാൽ സർവീസ് ആരംഭിക്കാതെ കൊല്ലം–തിരുപ്പതി ട്രെയിൻ. റെയിൽവേ ബോർഡ് ഉത്തരവിൽ ജർമൻ സാങ്കേതിക വിദ്യയിലുള്ള എൽഎച്ച്ബി കോച്ചുകളുപയോഗിച്ചാകും ഈ ട്രെയിൻ സർവീസ് തുടങ്ങുക എന്നാണ് ഉണ്ടായിരുന്നത്. പരമ്പരാഗത ഐസിഎഫ് കോച്ചുകളുടെ നിർമാണം നിർത്തിയതിനാൽ

പത്തനംതിട്ട ∙ അനുമതി ലഭിച്ച് ഒരു വർഷമായിട്ടും കോച്ചില്ലാത്തതിനാൽ സർവീസ് ആരംഭിക്കാതെ കൊല്ലം–തിരുപ്പതി ട്രെയിൻ. റെയിൽവേ ബോർഡ് ഉത്തരവിൽ ജർമൻ സാങ്കേതിക വിദ്യയിലുള്ള എൽഎച്ച്ബി കോച്ചുകളുപയോഗിച്ചാകും ഈ ട്രെയിൻ സർവീസ് തുടങ്ങുക എന്നാണ് ഉണ്ടായിരുന്നത്.
പരമ്പരാഗത ഐസിഎഫ് കോച്ചുകളുടെ നിർമാണം നിർത്തിയതിനാൽ അത്തരം കോച്ചുകളിലെ പഴയതു മാത്രമേ റെയിൽവേയുടെ പക്കലുള്ളൂ. അവ ഉപയോഗിച്ചാൽ യാത്രക്കാരുടെ പരാതിക്ക് ഇടയാകുമെന്നതിനാൽ റെയിൽവേ തയാറല്ല. പുതിയ എൽഎച്ച്ബി കോച്ചുകൾ ലഭിക്കുന്നുമില്ല. ദക്ഷിണ മധ്യ റെയിൽവേയാണു കൊല്ലത്തേക്കുള്ള സർവീസ് ഓപ്പറേറ്റ് ചെയ്യേണ്ടത്. അവിടെ പുതിയ എൽഎച്ച്ബി കോച്ചുകളില്ലാത്തതാണു സർവീസ് ആരംഭിക്കാൻ തടസ്സമെന്നു റെയിൽവേ ബോർഡ് അധികൃതർ അറിയിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
വന്ദേഭാരത് നിർമാണത്തിനു മുൻഗണന നൽകുന്നതിനാൽ കോച്ച് ഫാക്ടറികളിൽ മെമു ട്രെയിനുകളുടെയും എൽഎച്ച്ബി കോച്ചുകളുടെയും ഉൽപാദനം ഗണ്യമായി കുറച്ചെന്നാണ് ആക്ഷേപം. നാഗർകോവിൽ–മംഗളൂരു പരശുറാം, കോഴിക്കോട്–തിരുവനന്തപുരം, കണ്ണൂർ–തിരുവനന്തപുരം ജനശതാബ്ദി ട്രെയിനുകൾ, തിരുവനന്തപുരം–മംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്ന മാവേലി, മലബാർ, മംഗളൂരു എക്സ്പ്രസ് എന്നീ ട്രെയിനുകൾക്കു പുതിയ കോച്ചുകൾ അനുവദിക്കണമെന്ന ആവശ്യം കോച്ച് ക്ഷാമം മൂലം നടപ്പായിട്ടില്ല. സാധാരണ യാത്രക്കാർ ആശ്രയിക്കുന്ന ട്രെയിനുകൾക്ക് ആവശ്യമായ കോച്ചുകളുടെ ഉൽപാദനം ഗണ്യമായി കുറച്ച നടപടി പാർലമെന്റിൽ ഉന്നയിക്കുമെന്നു കൊടിക്കുന്നിൽ പറഞ്ഞു.