സെന്തിലിന്റെ ഹർജിയിൽ ഇ.ഡിയുടെ മറുപടി തേടി കോടതി; കസ്റ്റഡി നീട്ടി
ചെന്നൈ ∙ അനധികൃത പണമിടപാട് നിരോധന നിയമ കേസിലെ കുറ്റപത്രം സമർപ്പിക്കലും വിചാരണയും മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി.സെന്തിൽ

ചെന്നൈ ∙ അനധികൃത പണമിടപാട് നിരോധന നിയമ കേസിലെ കുറ്റപത്രം സമർപ്പിക്കലും വിചാരണയും മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി.സെന്തിൽ ബാലാജി നൽകിയ ഹർജിയിൽ ചെന്നൈ പ്രിൻസിപ്പൽ സെഷൻസ് കോടതി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) മറുപടി തേടി.
ഗതാഗത വകുപ്പിൽ ജോലി നൽകാമെന്നു വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയെന്ന് ആരോപിച്ച് ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ചിൽ റജിസ്റ്റർ ചെയ്ത 3 കേസുകളുടെ വിചാരണ തീരും വരെ ഇ.ഡിയെ കുറ്റപത്രം സമർപ്പിക്കാൻ അനുവദിക്കരുതെന്നാണ് ആവശ്യം.
കോടതിയിൽ ഇ.ഡി സമർപ്പിച്ച രേഖകൾ ആവശ്യപ്പെട്ട് മറ്റൊരു ഹർജിയും സെന്തിൽ സമർപ്പിച്ചിട്ടുണ്ട്. ഇരു ഹർജികളിലും മറുപടി നൽകാൻ ഇ.ഡിയോട് ജഡ്ജി എസ്.അല്ലി ആവശ്യപ്പെട്ടു. വാദം കേൾക്കുന്നത് 29ലേക്ക് മാറ്റിയ കോടതി, സെന്തിൽ ബാലാജിയുടെ ജുഡീഷ്യൽ കസ്റ്റഡിയും അന്നു വരെ നീട്ടി. കഴിഞ്ഞ ജൂൺ 14നാണു സെന്തിൽ അറസ്റ്റിലായത്.