തൃശൂർ∙ കേരളം കണ്ട ഏറ്റവും വലിയ നിക്ഷേപത്തട്ടിപ്പായ, ഓൺലൈൻ നെറ്റ്‌വർക് മാർക്കറ്റിങ് കമ്പനി ‘ഹൈറിച്ചി’ന്റെ ഉടമകളായ ദമ്പതികൾക്ക് സംരക്ഷണ കവചമൊരുക്കി രക്ഷപെടാൻ അവസരം നൽകിയത് തൃശൂർ റൂറൽ പൊലീസാണെന്ന ആരോപണവുമായി വടക്കാഞ്ചേരി മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കര. ഇതുമായി ബന്ധപ്പെട്ട് തൃശൂർ റൂറൽ പൊലീസിന്റെ നടപടികൾ അന്വേഷണ വിധേയമാക്കണമമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കമ്പനിയുടെ എംഡി കെ.ഡി.പ്രതാപൻ, ഭാര്യയും കമ്പനി സിഇഒയുമായ ശ്രീന പ്രതാപൻ, ഡ്രൈവർ ശരൺ എന്നിവർ ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധനയ്ക്കായി എത്തുന്ന വിവരമറിഞ്ഞ് വീട്ടിൽനിന്ന് മുങ്ങിയ സാഹചര്യത്തിലാണ് അനിൽ അക്കരയുടെ ആരോപണം. ഇ.ഡി സംഘം ഇന്നു രാവിലെ 10.30ഓടെ വീട്ടിലെത്തുന്നതിനു തൊട്ടുമുൻപാണ് മൂന്നംഗ  സംഘം ഒരു വാഹനത്തിൽ വീട്ടിൽനിന്ന് രക്ഷപ്പെട്ടതെന്നാണ് വിവരം. ഇതിനിടെയാണ് റെയ്ഡ് വിവരം ചോർത്തിനൽകിയത് ചേർപ്പ് പൊലീസാണെന്ന ഗുരുതര ആരോപണവുമായി അനിൽ അക്കര രംഗത്തെത്തിയത്.

ADVERTISEMENT

 ‘‘പൊലീസാണ് ഇതിൽ യഥാർഥ പ്രതി. ചേർപ്പ് പൊലീസിന് പാർട്ണർഷിപ് ഉണ്ട് എന്ന് പറയാവുന്ന തരത്തിലാണ് അവരുമായുള്ള ബന്ധം. കേരളത്തിൽ നടന്നിട്ടുള്ള ഏറ്റവും വലിയ മണിചെയിൻ തട്ടിപ്പാണ് ഹൈറിച്ചുമായി ബന്ധപ്പെട്ടുള്ളത്. കേരള പൊലീസിന്റെ നിരുത്തരവാദപരമായ സമീപനമാണ് ഈ കമ്പനി ഇങ്ങനെ വളർന്നു പന്തലിക്കാൻ കാരണമായത്. 2021 മുതൽ 2024 വരെയുള്ള കാലയളവിൽ ഇതിനെ 1600 കോടി രൂപയുടെ തട്ടിപ്പിലേക്കു കൊണ്ടുപോയത് ചേർപ്പ് പൊലീസിന്റെ നിരുത്തരവാദപരമായ സമീപനം തന്നെയാണ്.’’ – അനിൽ അക്കര ആരോപിച്ചു.

100 കോടി രൂപ ഹവാല വഴി വിദേശത്തേക്കു കടത്തിയെന്നാണ് ‘ഹൈറിച്ച്’ ദമ്പതികൾക്കെതിരായ പരാതി. അനിൽ അക്കരയാണ് ആദ്യം ഇവർക്കെതിരെ കേസ് കൊടുത്തത്. ഒന്നര ലക്ഷം ആളുകളിൽ നിന്നായി കോടിക്കണക്കിനു രൂപയാണ് ഇവർ സമാഹരിച്ചത്. പണം നഷ്ടമായവരുടെ പരാതിയിൽ കോടതി നിർദ്ദേശപ്രകാരവും കേസെടുത്തിരുന്നു. തൃശൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഈ കമ്പനി നടത്തിയത് 1600 കോടിയിലധികം രൂപയുടെ തട്ടിപ്പാണെന്ന് റിപ്പോർട്ടുണ്ടായിരുന്നു.

English Summary:

Fugitive 'HyRich' Founders Slip Away Before ED Raid; Anil Akkara Points Finger at Police Involvement"