മാത്യു കുഴല്‍നാടന്റെ റിസോർട്ടിനോടു ചേർന്നുള്ള പുറമ്പോക്ക് ഭൂമി ഏറ്റെടുക്കും; കലക്ടർ അനുമതി നൽകി
തൊടുപുഴ∙ മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ചിന്നക്കനാൽ സൂര്യനെല്ലിയിലെ റിസോർട്ടിനോടു ചേർന്നുള്ള 50 സെന്റ് പുറമ്പോക്ക് ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കും. കയ്യേറ്റം ചൂണ്ടിക്കാണിച്ച് ഉടുമ്പൻചോല ഭൂരേഖാ തഹസിൽദാർ ഇടുക്കി കലക്ടർക്കു റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മിച്ചഭൂമി ഏറ്റെടുക്കാൻ

തൊടുപുഴ∙ മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ചിന്നക്കനാൽ സൂര്യനെല്ലിയിലെ റിസോർട്ടിനോടു ചേർന്നുള്ള 50 സെന്റ് പുറമ്പോക്ക് ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കും. കയ്യേറ്റം ചൂണ്ടിക്കാണിച്ച് ഉടുമ്പൻചോല ഭൂരേഖാ തഹസിൽദാർ ഇടുക്കി കലക്ടർക്കു റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മിച്ചഭൂമി ഏറ്റെടുക്കാൻ കലക്ടർ അനുമതി നൽകിയത്. ഇതിനു മുന്നോടിയായി വില്ലേജ് ഓഫിസറോടു റിപ്പോര്‍ട്ട് തേടും. എംഎൽഎ സർക്കാർ ഭൂമി കയ്യേറിയെന്ന വിജിലൻസ് കണ്ടെത്തൽ റവന്യു വിഭാഗം ശരിവച്ചിരുന്നു.
3 വർഷം മുൻപാണു കുഴൽനാടനും 2 സുഹൃത്തുക്കളും ചേർന്നു സൂര്യനെല്ലിയിൽ കപ്പിത്താൻ റിസോർട്ട് വാങ്ങിയത്. ഒരേക്കർ 14 സെന്റ് ഭൂമിയും കെട്ടിടങ്ങളുമാണു വാങ്ങിയത്. 4,000 ചതുരശ്ര അടി വിസ്തീർണമുള്ള ഒരു കെട്ടിടവും 850 ചതുരശ്ര അടി വിസ്തീർണമുള്ള 2 കെട്ടിടങ്ങളുമാണ് ഇവിടെയുള്ളത്. 2022 ഫെബ്രുവരിയിൽ 2 കെട്ടിടങ്ങളുടെ ആധാരം നടത്തി.
ഭൂപതിവു നിയമങ്ങൾ ലംഘിച്ചാണു റിസോർട്ട് പ്രവർത്തിക്കുന്നതെന്നാരോപിച്ച് കഴിഞ്ഞ ഓഗസ്റ്റിൽ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി രംഗത്തുവന്നിരുന്നു. പിന്നാലെ, സ്ഥലവും കെട്ടിടവും വിൽപന നടത്തിയതിലും റജിസ്റ്റർ ചെയ്തതിലും ക്രമക്കേട് ഉണ്ടെന്നാരോപിച്ച് സെപ്റ്റംബറിൽ സർക്കാർ വിജിലൻസ് അന്വേഷണത്തിനു ശുപാർശ ചെയ്തു.
കുഴൽനാടൻ ഭൂമി കയ്യേറിയതായി കഴിഞ്ഞ ശനിയാഴ്ച ചോദ്യം ചെയ്യലിനുശേഷം വിജിലൻസ് അറിയിച്ചിരുന്നു. എന്നാൽ, മാത്യു കുഴൽനാടൻ റിസോർട്ട് വാങ്ങുന്നതിനു മുൻപുമുതൽ ഇൗ ഭൂമിയും ഉടമകളുടെ കൈവശമുണ്ടെന്നാണു വിവരം. ഡിജിറ്റൽ സർവേ പൂർത്തിയായാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തമായ വിവരങ്ങൾ ലഭ്യമാകൂ.