കുടുംബാംഗങ്ങളെ രാഷ്ട്രീയത്തിൽ വളർത്തിയെടുക്കാൻ കർപ്പൂരി ഠാക്കൂർ ശ്രമിച്ചില്ല: ലാലുവിനെതിരെ ഒളിയമ്പുമായി നിതീഷ്
പട്ന∙ കർപൂരി ഠാക്കൂർ ജയന്തി ആഘോഷ സമ്മേളനത്തിൽ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനെതിരെ ഒളിയമ്പുമായി മുഖ്യമന്ത്രി നിതീഷ് കുമാർ. കുടുംബാംഗങ്ങളെ രാഷ്ട്രീയത്തിൽ വളർത്തിയെടുക്കാൻ ഒരിക്കലും ശ്രമിച്ചിട്ടില്ലാത്ത നേതാവാണ് കർപൂരി ഠാക്കൂറെന്ന് നിതീഷ് കുമാർ പറഞ്ഞു. കർപൂരി ഠാക്കൂറിന്റെ മാതൃകയാണ് താൻ

പട്ന∙ കർപൂരി ഠാക്കൂർ ജയന്തി ആഘോഷ സമ്മേളനത്തിൽ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനെതിരെ ഒളിയമ്പുമായി മുഖ്യമന്ത്രി നിതീഷ് കുമാർ. കുടുംബാംഗങ്ങളെ രാഷ്ട്രീയത്തിൽ വളർത്തിയെടുക്കാൻ ഒരിക്കലും ശ്രമിച്ചിട്ടില്ലാത്ത നേതാവാണ് കർപൂരി ഠാക്കൂറെന്ന് നിതീഷ് കുമാർ പറഞ്ഞു. കർപൂരി ഠാക്കൂറിന്റെ മാതൃകയാണ് താൻ പിന്തുടരുന്നത്. എന്നാൽ ഇന്നു പല പാർട്ടികളിലും കുടുംബാധിപത്യമാണ്. കുടുംബാംഗങ്ങളെ രാഷ്ട്രീയ പിൻഗാമികളാക്കാനാണ് നേതാക്കൾ പരിശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആർജെഡി നേതാവ് ലാലു യാദവിനെ പരോക്ഷമായി വിമർശിക്കുകയായിരുന്നു നിതീഷ്.
കർപൂരി ഠാക്കൂറിനു ഭാരതരത്ന ബഹുമതി നൽകണമെന്ന് ആവശ്യപ്പെട്ട് 2007 മുതൽ 2023 വരെ താൻ കേന്ദ്ര സർക്കാരിനു നിരന്തരം കത്തെഴുതിയിരുന്നു. വൈകിയെങ്കിലും കർപൂരി ഠാക്കൂറിനു ഭാരതരത്ന പ്രഖ്യാപിച്ച കേന്ദ്ര സർക്കാരിനെ അഭിനന്ദിക്കുന്നതായി നിതീഷ് പറഞ്ഞു.