വൈദ്യുതിവേലിയിൽ തട്ടിയ ഭാര്യയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഭർത്താവിനും ഷോക്കേറ്റു; 2 പേര്‍ക്കും ദാരുണാന്ത്യം
പുൽപ്പള്ളി∙ കൃഷിയിടത്തിലെ വൈദ്യുതി വേലിയില്‍നിന്നും ഷോക്കേറ്റ് ദമ്പതികള്‍ മരിച്ചു. കാപ്പിസെറ്റ് ചെത്തിമറ്റം പുത്തന്‍ പുരയില്‍ ശിവദാസ് (62), ഭാര്യ സരസു (62) എന്നിവരാണു മരിച്ചത്. ഇന്നു വൈകുന്നേരം നാലരയോടെയാണ് അപകടമുണ്ടായത്. ഇവരുടെ വീടിനോടു ചേര്‍ന്നുള്ള കൃഷിയിടത്തില്‍ വന്യമൃഗങ്ങളെ

പുൽപ്പള്ളി∙ കൃഷിയിടത്തിലെ വൈദ്യുതി വേലിയില്‍നിന്നും ഷോക്കേറ്റ് ദമ്പതികള്‍ മരിച്ചു. കാപ്പിസെറ്റ് ചെത്തിമറ്റം പുത്തന്‍ പുരയില്‍ ശിവദാസ് (62), ഭാര്യ സരസു (62) എന്നിവരാണു മരിച്ചത്. ഇന്നു വൈകുന്നേരം നാലരയോടെയാണ് അപകടമുണ്ടായത്.
Read Also: വീട്ടുകാരെ മയക്കികിടത്തി കവർച്ച നടത്തിയ നേപ്പാൾ സ്വദേശി കോടതിയിൽ കുഴഞ്ഞുവീണു മരിച്ചു
ഇവരുടെ വീടിനോടു ചേര്‍ന്നുള്ള കൃഷിയിടത്തില്‍ വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നതിനായി വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു. ഇതിലേക്കു വൈദ്യുതി പ്രവഹിക്കുന്നുണ്ടെന്ന് അറിയാതെ അബദ്ധത്തില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നുവെന്നാണു പ്രാഥമിക നിഗമനം. ഷോക്കേറ്റ സരസുവിനെ രക്ഷപെടുത്താന്‍ ശ്രമിച്ചപ്പോഴാണു ശിവദാസിന് ഷോക്കേറ്റത്.
Read Also: ലോറി ബൈക്കിലിടിച്ച് അപകടം: പള്ളിയിൽ പോവുകയായിരുന്ന വയോധികയ്ക്ക് ദാരുണാന്ത്യം
നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. സരസുവിനെ പുൽപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും ശിവദാസിനെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വൈദ്യുതി വേലി അനധികൃതമായാണ് നിർമിച്ചതെന്നാണു വിവരം. പൊലീസ്, കെഎസ്ഇബി അധികൃതർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.