ന്യൂഡൽഹി∙ ശബരിമല തീർഥാടകർക്ക് നിലയ്ക്കൽ – പമ്പ റൂട്ടിൽ സൗജന്യമായി വാഹനസൗകര്യം ഒരുക്കണമെന്ന ഹർജിയിൽ സുപ്രീംകോടതി സംസ്ഥാന സർക്കാരിന് നോട്ടിസ് അയച്ചു. വിശ്വഹിന്ദു പരിഷത്തിന്റെ ഹർജിയില്‍ ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി. വിശ്വാനാഥൻ തുടങ്ങിയവരുടെ ബെഞ്ച‌ാണ് നോട്ടിസ് അയച്ചത്. ആവശ്യത്തിന് കെഎസ്ആർടിസി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙  ശബരിമല തീർഥാടകർക്കു നിലയ്ക്കൽ – പമ്പ റൂട്ടിൽ സൗജന്യമായി വാഹനസൗകര്യം ഒരുക്കാൻ അനുമതി തേടി വിശ്വഹിന്ദു പരിഷത്ത് സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി സംസ്ഥാന സർക്കാരിന് നോട്ടിസ് അയച്ചു. വിശ്വഹിന്ദു പരിഷത്തിന്റെ ഹർജിയില്‍ ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി. വിശ്വനാഥൻ തുടങ്ങിയവരുടെ ബെഞ്ച‌ാണ് നോട്ടിസ് അയച്ചത്. 

ആവശ്യത്തിന് കെഎസ്ആർടിസി സർവീസുകളില്ല, ബസുകൾ വൃത്തിഹീനം, 20 ബസുകൾ വാടകയ്ക്ക് എടുത്ത് സർവീസ് നടത്താൻ അനുവദിക്കണം തുടങ്ങിയ കാര്യങ്ങളാണു വിഎച്ച്പിക്കു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വി.ചിദംബരേഷ് കോടതിയിൽ പറഞ്ഞത്. നിലയ്ക്കലിൽനിന്നും പമ്പയിൽനിന്നും അല്ലാതെ മറ്റിടങ്ങളിൽനിന്നു തീർഥാടകരെ കയറ്റുകയോ ഇറക്കുകയോ ഇല്ലെന്നു വ്യക്തമാക്കി സത്യവാങ്മൂലം ഫയൽ ചെയ്യാൻ വിഎച്ച്പിക്ക് സുപ്രീംകോടതി നിർദേശം നൽകി. 

ADVERTISEMENT

കേരള സര്‍ക്കാര്‍ നല്‍കാത്ത സൗജന്യ യാത്ര ഒരുക്കാനാണ് വിഎച്ച്പി അനുമതി തേടുന്നതെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി. നിലവില്‍ കെഎസ്ആര്‍ടിസിക്കു മാത്രമാണ് സര്‍വീസ് നടത്താന്‍ അനുമതിയുള്ളത്. ലക്ഷക്കണക്കിന് തീര്‍ഥാടകരാണു വരുന്നത്. ഇവര്‍ 28, 30 മണിക്കൂര്‍ ക്യൂ നില്‍ക്കേണ്ട അവസ്ഥയാണുള്ളത്. കെഎസ്ആര്‍ടിസി ആവശ്യത്തിന് ബസ് ഓടിക്കുന്നില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. വിഎച്ച്പിയുടെ ഹര്‍ജിയില്‍ അനുകൂല നിലപാടല്ല ഹൈക്കോടതി സ്വീകരിച്ചിരുന്നത്. ഇത്തരത്തില്‍ സര്‍വീസ് അനുവദിക്കുന്നത് പെര്‍മിറ്റ് ചട്ടങ്ങളുടെ ലംഘനമാണെന്നും ഹൈക്കോടതി വ്യക്തമാക്കയിരുന്നു.

English Summary:

Supreme Court sent a notice to government on a petition by VHP

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT