ന്യൂഡൽഹി/ തിരുവനന്തപുരം ∙ ഇന്ത്യന്‍ സൈനികശക്തി വിളിച്ചോതിയ റിപ്പബ്ലിക്ക് ദിന പരേഡിന് ഡൽഹിയിലെ കർത്തവ്യപഥിൽ പരിസമാപ്തി. രാഷ്ട്രപതി ദ്രൗപതി മുർമുവും വിശിഷ്ടാതിഥിയായ ഇമ്മാനുവൽ മക്രോയും പ്രധാനമന്ത്രി മോദിയും പരേഡിന് സാക്ഷികളായി. യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ച ശേഷമാണ് പ്രധാനമന്ത്രി കർത്തവ്യപഥിൽ എത്തിയത്. രാഷ്ട്രപതി പതാക ഉയർത്തിയശേഷം ആരംഭിച്ച പരേഡിൽ ഇത്തവണ അണിനിരന്നതിൽ 80 ശതമാനവും വനിതകളാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി/ തിരുവനന്തപുരം ∙ ഇന്ത്യന്‍ സൈനികശക്തി വിളിച്ചോതിയ റിപ്പബ്ലിക്ക് ദിന പരേഡിന് ഡൽഹിയിലെ കർത്തവ്യപഥിൽ പരിസമാപ്തി. രാഷ്ട്രപതി ദ്രൗപതി മുർമുവും വിശിഷ്ടാതിഥിയായ  ഇമ്മാനുവൽ മക്രോയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പരേഡിന് സാക്ഷികളായി. യുദ്ധ സ്മാരകത്തിൽ  പുഷ്പചക്രം സമർപ്പിച്ച ശേഷമാണ് പ്രധാനമന്ത്രി കർത്തവ്യപഥിൽ എത്തിയത്. രാഷ്ട്രപതി പതാക ഉയർത്തിയശേഷം ആരംഭിച്ച പരേഡിൽ ഇത്തവണ അണിനിരന്നതിൽ 80 ശതമാനവും വനിതകളാണ്. പരേഡിൽ 90 അംഗ ഫ്രഞ്ച് സേനാ സംഘത്തിനു പുറമെ ഫ്രാൻസിന്റെ 2 റഫാൽ യുദ്ധവിമാനങ്ങളും ട്രാൻസ്പോർട്ട് വിമാനവും ഫ്ലൈപാസ്റ്റ് നടത്തി. ടി 90 ടാങ്ക്, നാഗ് മിസൈൽ, പിനാക റോക്കറ്റ് ലോഞ്ചർ, കരയിൽ നിന്ന് ആകാശത്തേക്കു തൊടുക്കുന്ന മധ്യദൂര മിസൈൽ എന്നിവ രാജ്യത്തിന്റെ പ്രതിരോധക്കരുത്തിന്റെ അടയാളമായി പരേഡിൽ അണിനിരന്നു. പുരുഷൻമാരും വനിതകളും ഉൾപ്പെട്ടതാണ് ബിഎസ്എഫ് സംഘം. ഡൽഹി പൊലീസ് സംഘത്തെ മലയാളിയും നോർത്ത് ഡൽഹി ഡപ്യൂട്ടി കമ്മിഷണറുമായ ശ്വേത കെ.സുഗതൻ നയിച്ചു. സിആർപിഎഫ്, എസ്എസ്ബി, ഐടിബിപി എന്നിവയിൽ നിന്നുള്ള വനിതാ സേനാംഗങ്ങൾ ബൈക്ക് അഭ്യാസപ്രകടനം നടത്തി. 16 സംസ്ഥാനങ്ങളുടെയടക്കം 26 ഫ്ലോട്ടുകളാണ് അവതരിപ്പിച്ചത്. ഏറ്റവുമൊടുവിൽ നടന്ന വ്യോമസേനയുടെ ഫ്ലൈപാസ്റ്റിൽ 51 വിമാനങ്ങൾ പങ്കെടുത്തു. വിമാന പൈലറ്റുമാരിൽ 15 പേർ വനിതകളാണ്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയപതാക ഉയർത്തി. വിവിധ സേനാ വിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എൻസിസി, സ്കൗട്സ്, ഗൈഡ്സ്, സ്റ്റുഡന്റ്സ് പൊലീസ് കെഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം ഗവർണർ സ്വീകരിച്ചു. മുഖ്യമന്ത്രിയും വേദിയിൽ സന്നിഹിതനായി. 

റിപ്പബ്ലിക് ദിനത്തെക്കുറിച്ച് നിങ്ങൾക്കുള്ള അറിവ് അളക്കാം, ക്വിസിൽ പങ്കെടുക്കൂ

തിരുവനന്തപുരം സെൻ‌ട്രൽ സ്റ്റേഡിയത്തിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സല്യൂട്ട് സ്വീകരിക്കുന്നു (ഫോട്ടോ: ശ്രീലക്ഷ്മി ശിവദാസ് ∙ മനോരമ)
റിപ്പബ്ലിക് ദിന പരേഡിനുള്ള അവസാനവട്ട തയാറെടുപ്പുകൾ (ഫോട്ടോ: രാഹുൽ ആർ.പട്ടം ∙ മനോരമ)
റിപ്പബ്ലിക് ദിന പരേഡിനുള്ള അവസാനവട്ട തയാറെടുപ്പുകൾ (ഫോട്ടോ: രാഹുൽ ആർ.പട്ടം ∙ മനോരമ)
പ്രധാനമന്ത്രി നരേന്ദ്ര മോദി യുദ്ധ സ്മാരകത്തിൽ സല്യൂട്ട് സ്വീകരിക്കുന്നു (Screengrab: YouTube/ NarendraModi)
നരേന്ദ്രമോദി സുരക്ഷാ ഉദ്യോഗസ്ഥരുടെ വലയത്തിൽ (ഫയൽ ചിത്രം)
രാഷ്ട്രപതി ദ്രൗപതി മുർമു, റിപ്പബ്ലിക് ദിനത്തിലെ വിശിഷ്ടാതിഥി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോ എന്നിവർ രാഷ്ട്രപതി ഭവനുമുന്നിൽ (Screengrab: YouTube/ NarendraModi)
രാഷ്ട്രപതി ദ്രൗപതി മുർമു, റിപ്പബ്ലിക് ദിനത്തിലെ വിശിഷ്ടാതിഥി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോ എന്നിവർ ആറ് കുതിരയെ പൂട്ടിയ വാഹനത്തിൽ കർത്തവ്യപഥിലേക്ക് പോകുന്നു (Screengrab: YouTube/ NarendraModi)
കരസേനയുടെ അത്യാധുനിക ടി 90 ടാങ്ക് റിപ്പബ്ലിക് ദിന പരേഡിൽ കടന്നുപോകുന്നു. (Screengrab: YouTube/ NarendraModi)
കുതിരപ്പടയാളികളുടെ മാർച്ച് പാസ്റ്റ് (Screengrab: YouTube/ NarendraModi)
സൈനിക ബഹുമതികൾ നേടിയവർ സല്യൂട്ട് നല്‍കുന്നു (Screengrab: YouTube/ NarendraModi)
വ്യോമസേയുടെ ഹെലികോപ്റ്ററുകൾ റിപ്പബ്ലിക് ദിന പരേഡിൽ (Screengrab: YouTube/ NarendraModi)
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോയും റിപ്പബ്ലിക് ദിന പരേഡ് വീക്ഷിക്കുന്നു (Screengrab: YouTube/ NarendraModi)
റിപ്പബ്ലിക് ദിന പരേഡിൽനിന്ന് (Screengrab: YouTube/ NarendraModi)
റിപ്പബ്ലിക് ദിന പരേഡിൽ ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസിന്‍റെ വനിതാ കണ്ടിൻജെന്‍റ് (Screengrab: YouTube/ NarendraModi)
റിപ്പബ്ലിക് ദിന പരേഡിൽ രജപുത്താന റെജിമെന്‍റ് (Screengrab: YouTube/ NarendraModi)
റിപ്പബ്ലിക് ദിന പരേഡിൽ ഛത്തീസ്ഗഡിന്‍റെ നിശ്ചലദൃശ്യം (Screengrab: YouTube/ NarendraModi)
റിപ്പബ്ലിക് ദിന പരേഡിൽ ഹരിയാനയുടെ നിശ്ചലദൃശ്യം (Screengrab: YouTube/ NarendraModi)
റിപ്പബ്ലിക് ദിന പരേഡിൽ അരുണാചലിന്‍റെ നിശ്ചലദൃശ്യം (Screengrab: YouTube/ NarendraModi)
English Summary:

75th Republic Day Celebrations 2024 Updates