‘2030ൽ 30,000 ഇന്ത്യൻ വിദ്യാർഥികൾ ഫ്രാൻസിൽ’: റിപ്പബ്ലിക് ദിനത്തിൽ മക്രോയുടെ സമ്മാനം
ന്യൂഡൽഹി∙ ഇന്ത്യൻ വിദ്യാർഥികൾക്ക് ഫ്രാൻസിൽ കൂടുതൽ വിദ്യാഭ്യാസ അവസരങ്ങൾ വാഗ്ദാനം ചെയ്ത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ. 75ാം റിപബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന പരേഡിൽ വിശിഷ്ടാതിഥിയായി ഇന്ത്യയിലെത്തിയ മാക്രോ ആഘോഷങ്ങൾക്ക് തൊട്ടുമുൻപാണ് പ്രഖ്യാപനം നടത്തിയത്. 2030ൽ 30,000

ന്യൂഡൽഹി∙ ഇന്ത്യൻ വിദ്യാർഥികൾക്ക് ഫ്രാൻസിൽ കൂടുതൽ വിദ്യാഭ്യാസ അവസരങ്ങൾ വാഗ്ദാനം ചെയ്ത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ. 75ാം റിപബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന പരേഡിൽ വിശിഷ്ടാതിഥിയായി ഇന്ത്യയിലെത്തിയ മാക്രോ ആഘോഷങ്ങൾക്ക് തൊട്ടുമുൻപാണ് പ്രഖ്യാപനം നടത്തിയത്. 2030ൽ 30,000 ഇന്ത്യൻ വിദ്യാർഥികൾക്ക് ഫ്രാൻസിൽ വിദ്യാഭ്യാസത്തിനുള്ള അവസരം നൽകുമെന്ന് മക്രോ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
Read more: 75–ാം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ രാജ്യം; തിരുവനന്തപുരത്ത് ഗവർണർ ദേശീയ പതാക ഉയർത്തി
‘‘2030ൽ 30,000 ഇന്ത്യൻ വിദ്യാർഥികൾ ഫ്രാൻസിൽ. ഇതു സാധ്യമാക്കാൻ ശ്രമിക്കും’’–എന്നാണ് മക്രോ എക്സ് ഫ്ലാറ്റ്ഫോമിൽ കുറിച്ചത്. ഫ്രഞ്ച് ഭാഷ പഠിക്കുന്നതിനായി പ്രത്യേകം സെന്ററുകൾ ആരംഭിക്കും. സർവകലാശാലകളിൽ ചേരുന്നതിനായി ഫ്രഞ്ച് ഭാഷ നിർബന്ധമാകാത്ത രീതിയിൽ രാജ്യാന്തര നിലവാരത്തിൽ ക്ലാസുകൾ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഫ്രാൻസിൽ പഠിച്ച പൂർവ ഇന്ത്യൻ വിദ്യാർഥികൾക്ക് വീസ നടപടിക്രമങ്ങൾ ലഘൂകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.