ഒഡീഷയിൽ റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ പരേഡ് നയിച്ച് മലയാളി ഐപിഎസ് ഉദ്യോഗസ്ഥ
ഭുവനേശ്വർ∙ ഒഡീഷയിൽ സംസ്ഥാനതല റിപ്പബ്ലിക്ക് ദിനാഘോഷപരിപാടിയിൽ പരേഡ് നയിച്ചത് മലയാളി ഐപിഎസ് ഉദ്യോഗസ്ഥ എ.ബി.ശിൽപ. തിരുവനന്തപുരം സ്വദേശിയായ ശിൽപ 2021 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയാണ്. നിലവിൽ ഗൻജം എഎസ്പിയാണ്.

സ്ത്രീശാക്തീകരണത്തിന് പ്രാധാന്യം നൽകുന്ന ഒഡീഷയിൽ റിപ്പബ്ലിക്ക് ദിനറാലി നയിക്കാൻ തിരഞ്ഞെടുത്തത്തിൽ ആഹ്ലാദമുണ്ടെന്ന് ശിൽപ പറഞ്ഞു. ഗവർണറും മുഖ്യമന്ത്രിയും ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ചടങ്ങിലാണ് ശിൽപ റിപ്പബ്ലിക്ക് ദിനറാലി നയിച്ചത്.
രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിങ് ആൻഡ് ടെക്നോളജിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ ബിടെക് നേടിയ ശിൽപ സോഫ്ട്‌വെയർ കമ്പനിയായ ഐബിഎസിൽ നേരത്തേ ജോലി ചെയ്തിരുന്നു.
തിരുവനന്തപുരം തോന്നയ്ക്കൽ സ്വദേശികളായ എൻ.പി.അനിൽകുമാറിന്റെയും ബീനകുമാരിയുടെയും മകളാണ്. റെയിൽവേ പാലക്കാട് ഡിവിഷനിൽ അസി. ഡിവിഷണൽ ഓപ്പറേഷൻസ് മാനേജറായ ഗോപു ആർ. ഉണ്ണിത്താന്റെ ഭാര്യയാണ്.