ആലപ്പുഴ/ കോഴിക്കോട്∙ ഭരണഘടനയാണ് രാജ്യത്തെ പ്രധാന പ്രാണപ്രതിഷ്ഠയെന്ന് മന്ത്രി പി.പ്രസാദ്. അതിനു മുകളിൽ ഒരു പ്രതിഷ്ഠയ്ക്കും സ്ഥാനമില്ലെന്നും അദ്ദേഹം ആലപ്പുഴയിൽ നടത്തിയ റിപ്പബ്ലിക് ദിന പ്രസംഗത്തിൽ പറഞ്ഞു. ‘‘ഏറെ സവിശേഷതകളുള്ള ഒന്നാണ് ഇന്ത്യയുടെ ഭരണഘടന. ആ ഭരണഘടനയാണ് ഇന്ത്യയുടെ പ്രാണൻ. ആ പ്രാണനെയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ/ കോഴിക്കോട്∙  ഭരണഘടനയാണ് രാജ്യത്തെ പ്രധാന പ്രാണപ്രതിഷ്ഠയെന്ന് മന്ത്രി പി.പ്രസാദ്. അതിനു മുകളിൽ ഒരു പ്രതിഷ്ഠയ്ക്കും സ്ഥാനമില്ലെന്നും അദ്ദേഹം ആലപ്പുഴയിൽ നടത്തിയ റിപ്പബ്ലിക് ദിന പ്രസംഗത്തിൽ പറഞ്ഞു. ‘‘ഏറെ സവിശേഷതകളുള്ള ഒന്നാണ് ഇന്ത്യയുടെ ഭരണഘടന. ആ ഭരണഘടനയാണ് ഇന്ത്യയുടെ പ്രാണൻ. ആ പ്രാണനെയാണ് ഇന്ത്യ പ്രതിഷ്ഠിച്ചത്. അതിനേക്കാൾ ഒരു വലിയ പ്രതിഷ്ഠ ഇനി ഇന്ത്യയിൽ നടക്കാനില്ല. ഭരണഘടനയ്ക്ക് അപ്പുറമുള്ള ഒന്നിനെയും നമുക്ക് പ്രതിഷ്ഠിക്കാൻ കഴിയില്ല. 

Read more: കേന്ദ്ര നേട്ടങ്ങൾ പറഞ്ഞ് ഗവർണറുടെ റിപ്പബ്ലിക് ദിന പ്രസംഗം; മുഖത്തുനോക്കാതെ മുഖ്യമന്ത്രിയും ഗവർണറും

മണിപ്പുർ ഇപ്പോഴും നമ്മുടെ മുന്നിൽ ഒരു പ്രധാന പ്രശ്നമായി ഉയർന്നു നിൽക്കുകയാണ്. എട്ടു മാസത്തിലധികമായി അന്തസ്സാർന്ന ജീവിതം നയിക്കാൻ കഴിയാത്ത ഒരു ജനതയുണ്ട് എന്നതും ഭീതി ഉള്ളിൽ ചേർത്തു വച്ചിരിക്കുന്ന ജനവിഭാഗം ഇന്ത്യയുടെ പല ഭാഗങ്ങളിൽ ഉണ്ട് എന്നതും പൗരത്വം എന്നതു പോലും അപകടകരമായ സ്ഥിതിവിശേഷത്തിലേക്ക് എത്തുമെന്ന ഭയാശങ്കകൾ ഉണ്ട് എന്നതും ഒരിക്കലും ഒരു നാടിനെ സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും രംഗത്തേക്ക് എത്തിക്കുകയില്ല. ഈ അവസരത്തിൽ നാം ഭരണഘടനയെ ചേർത്തു നിർത്തേണ്ടത് അത്യാവശ്യമാണ്. ഭരണഘടനയെ സംരക്ഷിക്കുക എന്നത് ഓരോ ഭാരതീയന്റെയും കടമയാണ്.’’– മന്ത്രി പ്രസാദ് പറഞ്ഞു. 

ADVERTISEMENT

രാജ്യത്തെ ഭരണഘടന വധഭീഷണിയിലാണെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ‘‘കുറച്ചു കാലമായി ഭരണഘടന വലിയ നിലയിൽ ആക്രമണങ്ങൾ നേരിടുകയാണ്. ഇന്ത്യൻ ഭരണഘടന വധഭീഷണിയിലാണ്. എപ്പോഴാണ് ഭരണഘടനയുടെ കഥ കഴിയുക എന്നു പറയാൻ നമുക്ക് സാധ്യമാകാത്ത നിലയിലേക്കുള്ള കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നത്. അപകടകരമായ സാഹചര്യത്തിലൂടെ രാജ്യത്തിന്റെ ഭരണഘടന മുന്നോട്ടു പോകുകയാണ്. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധത്തിന് വലിയ പ്രാധാന്യമാണ് ഇന്ത്യൻ ഭരണഘടന നൽകുന്നത്. 

മതസൗഹാർദവും മതനിരപേക്ഷതയും നിലനിന്നു പോകുക എന്നതാണ് നാനാത്വത്തിൽ ഏകത്വമെന്നുള്ള നമ്മുടെ രാജ്യത്തിന്റെ പ്രത്യേകത. ഈ മതനിരപേക്ഷതയും വലിയ നിലയിലുള്ള ഭീഷണി നേരിടുന്നു. ഇന്ത്യയിൽ ഒരു മതവും മറ്റു മതങ്ങളോട് ശത്രുതാപരമായ സമീപനം സ്വീകരിക്കണമെന്ന് പറയുന്നില്ല. എന്നാൽ മതസാഹോദര്യത്തിന് വലിയ വെല്ലുവിളികൾ വരുന്ന തരത്തിലേക്ക് ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്തുനിന്നു തന്നെ നീക്കങ്ങൾ നടക്കുന്നു. ഭരണഘടനയുടെ പ്രധാന തത്വങ്ങളെല്ലാം അപകടകരമായ സാഹചര്യത്തിലൂടെയാണ് സഞ്ചരിക്കുന്നത്’’– റിയാസ് കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. 

English Summary:

Ministers P.Prasad and Muhammed Riyas on Indian Constitution