വാഷിങ്ടൻ∙ യുഎസിലെ അലബാമയിൽ നൈട്രജൻ ഗ്യാസ് ഉപയോഗിച്ച് കൊലപാതകക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയതിലെ ഭീകരത വിവരിച്ച് ദൃക്സാക്ഷിയായ വൈദികൻ. കെന്നത്ത് യുജിന്‍ സ്മിത്തി(58)നെയാണ് കഴിഞ്ഞ ദിവസം അലബാമയില്‍ വധശിക്ഷയ്ക്ക് വിധേയനാക്കിയത്.‘‘ഭീകര കാഴ്ച’’ എന്നാണ് സ്മിത്തിന്റെ വധശിക്ഷയെ അദ്ദേഹത്തിന്റെ ആത്മീയഗുരുവായ റവ.ജെഫ് ഹുഡ് വിശേഷിപ്പിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ∙ യുഎസിലെ അലബാമയിൽ നൈട്രജൻ ഗ്യാസ് ഉപയോഗിച്ച് കൊലപാതകക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയതിലെ ഭീകരത വിവരിച്ച് ദൃക്സാക്ഷിയായ വൈദികൻ. കെന്നത്ത് യുജിന്‍ സ്മിത്തി(58)നെയാണ് കഴിഞ്ഞ ദിവസം അലബാമയില്‍ വധശിക്ഷയ്ക്ക് വിധേയനാക്കിയത്.‘‘ഭീകര കാഴ്ച’’ എന്നാണ് സ്മിത്തിന്റെ വധശിക്ഷയെ അദ്ദേഹത്തിന്റെ ആത്മീയഗുരുവായ റവ.ജെഫ് ഹുഡ് വിശേഷിപ്പിച്ചത്. വധശിക്ഷയ്ക്ക് ദൃക്സാക്ഷികളായവരിൽ നിരവധിപ്പേരിൽ ഒരാളായിരുന്നു ജെഫ് ഹുഡ്. ജയിൽ ജീവനക്കാരുടെ അടക്കം മുഖത്ത് ഒരു ഭീകരദൃശ്യം കണ്ടതിന്റെ ഞെട്ടലുണ്ടായിരുന്നെന്നും അദ്ദേഹം വിശദീകരിച്ചു. 

Read also: ഡൽഹി അസിസ്റ്റന്റ് കമ്മിഷണറുടെ മകനെ കൊന്ന് കനാലിൽ തള്ളി സുഹൃത്തുക്കൾ

‘‘ജയിൽ ജീവനക്കാരുടെ മുഖത്ത് ഞെട്ടലും തരിപ്പുമുണ്ടായി. ആ സമയം ചുറ്റും എന്താണ് നടക്കുന്നതുപോലും നമുക്ക് അറിയാൻ കഴിയാതാകും. എന്നാൽ ഞാൻ ചുറ്റുമുള്ളവരെയൊക്കെ കണ്ടു, അവരുടെ മുഖത്ത് ഒരു വല്ലാത്ത ഭീതി ഉണ്ടായിരുന്നു. സ്മിത്ത് ശ്വസിക്കാൻ ബുദ്ധിമുട്ടുമ്പോൾ ചുറ്റും കൂടി നിന്നവരും ശ്വാസമെടുക്കാൻ പാടുപെടുന്നതുപോലെ അനുഭവപ്പെട്ടു. എനിക്കൊരിക്കലും ആ കാഴ്ച മറക്കാനാകില്ല’’– ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. 

ADVERTISEMENT

ഈ രീതി അവലംബിക്കുന്നതിലൂടെ തൽക്ഷണം മരണം സംഭവിക്കുമെന്ന് ജയിൽ അധികൃതർ ഉറപ്പു നൽകിയെങ്കിലും യാഥാർഥ്യം അതിൽനിന്നും ഒരുപാട് അകലെയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘‘വേദനയില്ലാത്ത, പെട്ടെന്നുള്ള മരണം സംഭവിക്കുമെന്ന് അവർ പറഞ്ഞു. മനുഷ്യനെ വധിക്കാൻ ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും മാനുഷികമായ രീതിയാണ് നൈട്രജൻ ഗ്യാസ് ഉപയോഗിച്ചുള്ളതെന്ന് അവർ പറഞ്ഞുകൊണ്ടിരുന്നു. നിമിഷങ്ങൾക്കുള്ളിൽ അയാൾ അബോധാവസ്ഥയിലേക്ക് പോകുമെന്ന് പറഞ്ഞു. എന്നാൽ ഞങ്ങൾ സാക്ഷിയായത് മിനിറ്റുകൾ നീണ്ട ഒരു ഭീകരകാഴ്ചയ്ക്കാണ്. വെള്ളത്തിൽനിന്ന് പുറത്തെടുത്തിട്ട മീൻ വീണ്ടും വീണ്ടും ജീവനുവേണ്ടി പിടയുന്നതുപോലെയാണ് സ്മിത്ത് പിടഞ്ഞത്.’’– ജെഫ് അറിയിച്ചു. 

1989 ല്‍ സുവിശേഷകന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിലാണ് കഴിഞ്ഞ ദിവസം കെന്നത്ത് യുജിൻ സ്മിത്തിനെ വ്യത്യസ്തമായ വധശിക്ഷയ്ക്ക് വിധേയനാക്കിയത്. ‘‘നെട്രജൻ ഹൈപോക്സിയ’’ എന്നറിയപ്പെടുന്ന ഈ ശിക്ഷാരീതി നടപ്പിലാക്കാൻ കോടതി ഉത്തരവിടുന്നത് ആദ്യമായാണ്. കുറ്റവാളിയെ കൊണ്ട് നൈട്രജൻ വാതകം ശ്വസിപ്പിച്ചാണ് ശിക്ഷ നടപ്പാക്കുന്നത്. 2022ൽ മാരകമായ രാസവസ്തു കുത്തിവച്ച് സ്മിത്തിന്റെ വധശിക്ഷ നടപ്പാക്കാൻ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. തുടർന്നാണ് നൈട്രജൻ ഗ്യാസ് ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചത്. 

ADVERTISEMENT

ഈ ശിക്ഷാരീതി ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ക്രൂരമാണെന്നും പാളിച്ചയുണ്ടായാൽ ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്നും പ്രതിഭാഗം വാദിച്ചെങ്കിലും കോടതി തള്ളി. തുടർന്ന് ജനുവരി 25ന് സ്മിത്തിന്റെ ശിക്ഷ നടപ്പാക്കി.സ്മിത്തിനെ വധിച്ച ശിക്ഷാരീതിക്കെതിരെ മനുഷ്യാവകാശ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. ലോകാരോഗ്യ സംഘടനയും വൈറ്റ് ഹൗസും ഉൾപ്പെടെ ഖേദം രേഖപ്പെടുത്തി. 

English Summary:

"Like Fish Out Of Water": Witness On US Prisoner's Nitrogen Gas Execution