പാലക്കാട് ഭാര്യയെ ഭർത്താവ് വിറകുകൊള്ളികൊണ്ട് തലയ്ക്കടിച്ചു കൊന്നു
പാലക്കാട്∙ കോട്ടായിയിൽ ഭർത്താവ് ഭാര്യയെ വിറകുകൊള്ളികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. ചേന്ദങ്കാട് സ്വദേശി വേശുക്കുട്ടി (65) ആണ് മരിച്ചത്. കുടുംബവഴക്കാണു കൊലപാതക കാരണമെന്നാണ് പ്രാഥമിക വിവരം. ഇന്നലെ രാത്രിയായിരുന്നു സംഭവം. ആക്രമണത്തിൽ പരുക്കേറ്റ വേശുക്കുട്ടി വീട്ടിൽ വച്ചു തന്നെ മരിച്ചു. പ്രതി

പാലക്കാട്∙ കോട്ടായിയിൽ ഉറങ്ങിക്കിടന്ന ഭാര്യയെ ഭർത്താവ് വിറകു കൊള്ളി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ചേന്ദങ്കാട് കുന്നത്തു വീട്ടിൽ വേശുക്കുട്ടി (65)ആണ് മരിച്ചത്. ഭർത്താവ് വേലായുധനെ (72) കോട്ടായി പൊലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച രാത്രി ഒന്നോടെയാണ് സംഭവം. മാനസിക അസ്വാസ്ഥ്യമുള്ള വേശുക്കുട്ടിയെ കിടപ്പുമുറിയിൽ വച്ച് വിറകുകൊള്ളി ഉപയോഗിച്ച് തലയ്ക്കും മുഖത്തും അടിച്ചാണു കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിനോടു പറഞ്ഞു. സംഭവത്തിനു ശേഷം വീട്ടിലും റോഡിലുമായി സമയം ചെലവഴിച്ച പ്രതി രാവിലെ ഏഴോടെയാണ് സമീപവാസിയായ സഹോദരന്റെ അടുത്തെത്തി വിവരം പറഞ്ഞു. തുടർന്ന് ബന്ധുക്കൾ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് പരിശോധനയിൽ വേശുക്കുട്ടിയുടെ തലയിൽ അടിക്കാൻ ഉപയോഗിച്ച വിറകുകൊള്ളി കണ്ടെടുത്തു. മുറ്റത്ത് രക്തക്കറ ഉണ്ടായിരുന്നു.
ഇവരുടെ രണ്ടു മക്കളും തൊട്ടടുത്തു തന്നെയാണു താമസം. വേലായുധനും വേശുക്കുട്ടിയും ഇടയ്ക്ക് വഴക്കിടുക പതിവാണെന്ന് ബന്ധുക്കൾ പറഞ്ഞു. ആലത്തൂർ ഡിവൈഎസ്പി സി.ആർ. സന്തോഷ്, കുഴൽമന്ദം സിഐ ആർ. രജീഷ്, കോട്ടായി എസ്ഐ ബിജേഷ് എന്നിവർ സംഭവ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി.