ഗവർണറെ സ്വീകരിക്കാൻ എത്തിയില്ലെങ്കിൽ പരീക്ഷ എഴുതിക്കില്ലെന്ന് പ്രിൻസിപ്പൽ; ശബ്ദ സന്ദേശം പുറത്ത്
ചെന്നൈ ∙ ഗവർണർക്കു സ്വീകരണം നൽകുന്ന പരിപാടിക്ക് എത്താത്ത വിദ്യാർഥികളെ പരീക്ഷ എഴുതിക്കില്ലെന്നു നഴ്സിങ് കോളജ് പ്രിൻസിപ്പൽ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം വിവാദത്തിൽ. ബിജെപി നാഗപട്ടണം ജില്ലാ പ്രസിഡന്റ് കാർത്തികേയന്റെ ഉടമസ്ഥതയിലുള്ള നഴ്സിങ് കോളജിലെ വിദ്യാർഥികളോടാണ് അവധിദിനമായ ഞായറാഴ്ച രാവിലെ 6നു

ചെന്നൈ ∙ ഗവർണർക്കു സ്വീകരണം നൽകുന്ന പരിപാടിക്ക് എത്താത്ത വിദ്യാർഥികളെ പരീക്ഷ എഴുതിക്കില്ലെന്നു നഴ്സിങ് കോളജ് പ്രിൻസിപ്പൽ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം വിവാദത്തിൽ. ബിജെപി നാഗപട്ടണം ജില്ലാ പ്രസിഡന്റ് കാർത്തികേയന്റെ ഉടമസ്ഥതയിലുള്ള നഴ്സിങ് കോളജിലെ വിദ്യാർഥികളോടാണ് അവധിദിനമായ ഞായറാഴ്ച രാവിലെ 6നു സ്വീകരണ ചടങ്ങിന് എത്താൻ പ്രിൻസിപ്പൽ ഇളവേന്തൻ നിർദേശം നൽകിയത്.
Read also: പുതുവർഷാഘോഷത്തിനു പോയ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം: നീതി തേടി കുടുംബം ഗോവയ്ക്ക്
പരിപാടി നടക്കുന്ന സ്ഥലത്തേക്കു വിദ്യാർഥികളെ കൊണ്ടുപോകാൻ സംഘാടകർ വാഹനസൗകര്യം ഒരുക്കുമെന്നും പ്രിൻസിപ്പൽ അറിയിച്ചിരുന്നു. തമിഴ് സേവാ സംഘത്തിന്റെ നേതൃത്വത്തിൽ നാഗപട്ടണത്ത് സംഘടിപ്പിച്ച പരിപാടികളിൽ പങ്കെടുക്കാനാണ് ഞായറാഴ്ച ഗവർണർ ആർ.എൻ.രവി എത്തിയത്. കഴിഞ്ഞ ദിവസം അണ്ണാ സർവകലാശാലയിൽ ഗവർണർ പങ്കെടുത്ത പരിപാടിക്ക് എത്താതിരുന്ന വിദ്യാർഥികൾക്ക് ഹാജർ നൽകില്ലെന്ന ഉത്തരവ് വിവാദമായതിനു പിന്നാലെയാണ് അടുത്ത സംഭവം.