ജോലിക്ക് പകരം ഭൂമി; ലാലുവിന് പിന്നാലെ തേജസ്വി യാദവിനെ ചോദ്യം ചെയ്ത് ഇഡി
പട്‍ന ∙ ജോലിക്കു പകരം ഭൂമി കോഴക്കേസിൽ ആർജെഡി നേതാവ് തേജസ്വി യാദവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. കഴിഞ്ഞദിവസംഇതേ കേസിൽ തേജസ്വിയുടെ പിതാവും ആർജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിനെ ഇഡി പത്തു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. തേജസ്വിയെ ചോദ്യം ചെയ്യുമ്പോൾ പട്നയിലെ ഇഡി ഓഫിസിനു

പട്‍ന ∙ ജോലിക്കു പകരം ഭൂമി കോഴക്കേസിൽ ആർജെഡി നേതാവ് തേജസ്വി യാദവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. കഴിഞ്ഞദിവസം ഇതേ കേസിൽ തേജസ്വിയുടെ പിതാവും ആർജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിനെ ഇഡി പത്തു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. തേജസ്വിയെ ചോദ്യം ചെയ്യുമ്പോൾ പട്നയിലെ ഇഡി ഓഫിസിനു മുന്നിൽ സഹോദരൻ തേജ് പ്രതാപ് യാദവിന്റെ നേതൃത്വത്തിൽ ആർജെഡി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.
കേന്ദ്ര സർക്കാർ ഇഡിയെ രാഷ്ട്രീയ പകപോക്കലിനു ദുരുപയോഗിക്കുന്നു എന്നാരോപിച്ചായിരുന്നു പ്രതിഷേധം. കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കെ റെയിൽവേ നിയമനങ്ങൾക്കു പകരമായി ഉദ്യോഗാർഥികളിൽനിന്നു തുച്ഛമായ വിലയ്ക്ക് ലാലു പ്രസാദ് യാദവ് കുടുംബാംഗങ്ങളുടെയും ആശ്രിതരുടെയും പേരിൽ ഭൂമി എഴുതിവാങ്ങിയെന്നതാണ് കേസ്.