പൊലീസ് നടപടികളുടെ വിഡിയോ ജനങ്ങള്‍ എടുക്കുന്നത് തടയരുത്, നിയമപരം: ഓർമിപ്പിച്ച് ഡിജിപിയുടെ സർക്കുലർ
തിരുവനന്തപുരം∙ പൊലീസ് നടപടികളുടെ വിഡിയോ ജനങ്ങളെടുക്കുന്നത് തടയരുതെന്നു ഡിജിപി എസ്.ദർവേഷ് സാഹിബ്. ദൃശ്യവും ശബ്ദവും ജനങ്ങള്‍ക്കു റിക്കോർഡ് ചെയ്യാന്‍ നിയമമുണ്ടെന്നും ഡിജിപി സര്‍ക്കുലറിൽ വ്യക്തമാക്കി. പൊലീസുകാര്‍ ജനങ്ങളോടു മാന്യമായി പെരുമാറണം. പെരുമാറ്റം പഠിപ്പിക്കാന്‍ പൊലീസുകാര്‍ക്ക് ബോധവൽക്കരണ ക്ലാസുകള്‍ നല്‍കാന്‍ യൂണിറ്റ് മേധാവികള്‍ക്കു നിര്‍ദേശം നൽകണം. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ഡിജിപി സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.

‘‘കേരള പൊലീസ് ആക്ടിലെ സെക്‌ഷൻ 33 അനുസരിച്ച് പൊലീസിനും പൊതുജനങ്ങൾക്കും പൊലീസ് പ്രവർത്തനത്തിന്റെയോ നടപടികളുടെയോ ഓഡിയോ, വിഡിയോ, ഇലക്ട്രോണിക് റെക്കോർഡുകൾ എടുക്കുന്നതിന് അവകാശമുണ്ട്. പൊതുജനങ്ങൾ പൊലീസിന്റെ പ്രവർത്തനത്തിന്റെ വിഡിയോ എടുക്കുന്നത് തടയരുത്’’– സർക്കുലറിൽ ഡിജിപി വ്യക്തമാക്കി.
പൊതുജനങ്ങളോട് ഇടപെടേണ്ട രീതിയെക്കുറിച്ചും പൗരൻമാരുടെ അവകാശത്തെക്കുറിച്ചും പരിശീലന കാലയളവിൽ അവബോധം സൃഷ്ടിക്കണം. ഉദ്യോഗസ്ഥരുടെ പെരുമാറ്റം നിരീക്ഷിക്കണം. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സർക്കുലറിൽ നിർദേശിച്ചു. 1965 മുതൽ ഇതുവരെയായി പൊലീസുകാരുടെ പെരുമാറ്റം സംബന്ധിച്ച് 10 സർക്കുലറുകളാണു സംസ്ഥാന പൊലീസ് മേധാവിമാർ പുറത്തിറക്കിയത്. അടുത്തിടെ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റത്തെ ഹൈക്കോടതി വിമർശിച്ചിരുന്നു.