ഭാര്യയെ മൂന്നാം നിലയിൽ നിന്നു തള്ളിയിട്ട് കൊന്നു; യുവാവ് അറസ്റ്റിൽ
ഗാസിയാബാദ്∙ കവിനഗറിൽ ഭാര്യയെ അപ്പാർട്ട്മെന്റിന്റെ മൂന്നാം നിലയിൽ നിന്നു തള്ളിയിട്ടു കൊലപ്പെടുത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. കെട്ടിടത്തിൽ നിന്നു വീണു ഗുരുതരമായി പരുക്കേറ്റ ശാലു ചൗധരിയെ (31) ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭർത്താവ് വികാസ് ചൗധരിയാണ് അറസ്റ്റിലായത്. നിലത്തു വീണു ബോധരഹിതയായ ഭാര്യയെ ആശുപത്രിയിൽ എത്തിച്ച ശേഷം

ഗാസിയാബാദ്∙ കവിനഗറിൽ ഭാര്യയെ അപ്പാർട്ട്മെന്റിന്റെ മൂന്നാം നിലയിൽ നിന്നു തള്ളിയിട്ടു കൊലപ്പെടുത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. കെട്ടിടത്തിൽ നിന്നു വീണു ഗുരുതരമായി പരുക്കേറ്റ ശാലു ചൗധരിയെ (31) ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭർത്താവ് വികാസ് ചൗധരിയാണ് അറസ്റ്റിലായത്. നിലത്തു വീണു ബോധരഹിതയായ ഭാര്യയെ ആശുപത്രിയിൽ എത്തിച്ച ശേഷം വികാസ് മുങ്ങിയെന്നു പൊലീസ് പറഞ്ഞു. ആശുപത്രിയിൽ നിന്നു നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.
2012ലായിരുന്നു വികാസും ശാലുവും തമ്മിലുള്ള വിവാഹം. ഇരുവർക്കും മൂന്നു കുട്ടികളുണ്ട്. ലഹരിമരുന്നിന് അടിമയായ വികാസ്, വിവാഹശേഷം സ്ത്രീധനത്തിന്റെ പേരിൽ ശാലുവിനെ നിരന്തരം മർദിച്ചിരുന്നതായി പൊലീസ് പറഞ്ഞു. സംഭവം നടന്ന വെള്ളിയാഴ്ചയും വികാസും ശാലുവും തമ്മിൽ തർക്കമുണ്ടായിരുന്നു. തുടർന്ന് ശാലുവിന്റെ അമ്മ വീട്ടിലെത്തി പ്രശ്നങ്ങൾ പറഞ്ഞു പരിഹരിച്ചു. എന്നാൽ രാത്രിയിൽ വീണ്ടും തർക്കമുണ്ടാകുകയും ശാലുവിനെ മൂന്നാം നിലയിൽനിന്നു തള്ളിയിടുകയുമായിരുന്നു.
ആശുപത്രിയിലെത്തിച്ചശേഷം മുങ്ങിയ വികാസിനെ ആശുപത്രിയിൽനിന്നു നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടുകയായിരുന്നു. ശാലുവിന്റെ ബന്ധുക്കളുടെ പരാതിയിൽ വികാസിന്റെ സഹോദരൻ ആകാശ്, അമ്മ വിമല, സഹോരി അഞ്ജു എന്നിവർക്കെതിരെയും കവിനഗർ പൊലീസ് കേസെടുത്തു.