മണിപ്പുരിൽ വീണ്ടും സംഘർഷം: 2 പേർ കൊല്ലപ്പെട്ടു, 5 പേർക്ക് പരുക്ക്
ഇംഫാൽ∙ മണിപ്പുരിലെ ഇംഫാൽ വെസ്റ്റ് ജില്ലയിലുണ്ടായ സംഘർഷത്തിൽ 2 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ 5 പേർക്ക് പരുക്കേറ്റു. രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം പിന്നീട് വെടിവയ്പ്പിൽ കലാശിക്കുകയായിരുന്നുവെന്നും മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും പൊലീസ് പറഞ്ഞു. സംഭവത്തെത്തുടർന്ന് ഒരാളെ കാണാതായിട്ടുണ്ട്.

മെയ്തെയ്, കുക്കി വിഭാഗക്കാർ തമ്മിൽ കഴിഞ്ഞ മേയ് 3ന് ആരംഭിച്ച കലാപത്തിൽ ഇതുവരെ 200ലേറെ പേരാണ് കൊല്ലപ്പെട്ടത്. ജനുവരി 16 മുതൽ നടന്ന സംഘർഷങ്ങളിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്കു ജീവൻ നഷ്ടപ്പെട്ടിരുന്നു. തെങ്നോപാൽ, തൗബാൽ, ബിഷ്ണുപുർ, ഇംഫാൽ വെസ്റ്റ് ജില്ലകളിലാണ് ഇപ്പോഴും സംഘർഷം നിലനിൽക്കുന്നത്.
കഴിഞ്ഞ ദിവസം ഇംഫാൽ താഴ്വരയുടെ നിയന്ത്രണം മെയ്തെയ് തീവ്രസംഘടനയായ ‘ആരംഭായ് തെംഗോല്‍’ ഏറ്റെടുത്തിരുന്നു. ഇംഫാൽ താഴ്വരയിലൂടെ തുറന്ന വാഹനങ്ങളിൽ ആയുധങ്ങളുമായി പരേഡ് നടത്തുന്ന ആരംഭായ് തെംഗോലിനൊപ്പം നിരോധിത മെയ്തെയ് ഭീകരസംഘടനകളുടെ അണികളും ചേർന്നതോടെ മണിപ്പുരിൽ സ്ഥിതി കൂടുതൽ സങ്കീർണമായി. സർക്കാരിനെ കാഴ്ചക്കാരാക്കിയാണ് തീവ്രസംഘടനകൾ സംസ്ഥാനത്ത് നിലയുറപ്പിക്കുന്നത്.