ഹേമന്ത് സോറൻ ഇ.ഡി കസ്റ്റഡിയിൽ, രാജിക്കത്ത് കൈമാറി; ചംപയ് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രി
റാഞ്ചി∙ ജാർഖണ്ഡ് മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ത് സോറനെ കള്ളപ്പണക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കസ്റ്റഡിയിലെടുത്തു. സോറൻ മുഖ്യമന്ത്രി പദവി
റാഞ്ചി∙ ജാർഖണ്ഡ് മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ത് സോറനെ കള്ളപ്പണക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കസ്റ്റഡിയിലെടുത്തു. സോറൻ മുഖ്യമന്ത്രി പദവി
റാഞ്ചി∙ ജാർഖണ്ഡ് മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ത് സോറനെ കള്ളപ്പണക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കസ്റ്റഡിയിലെടുത്തു. സോറൻ മുഖ്യമന്ത്രി പദവി
റാഞ്ചി∙ ജാർഖണ്ഡ് മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ത് സോറനെ കള്ളപ്പണക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കസ്റ്റഡിയിലെടുത്തു. സോറൻ മുഖ്യമന്ത്രി പദവി രാജിവച്ചു. ഇ.ഡി ഉദ്യോഗസ്ഥർക്കൊപ്പമാണ് ഹേമന്ത് സോറൻ രാജ്ഭവനിലെത്തി രാജിക്കത്ത് കൈമാറിയത്. ചംപയ് സോറനെ പുതിയ മുഖ്യമന്ത്രിയായി ജെഎംഎം പ്രഖ്യാപിച്ചു.
എംഎൽഎമാർ ഗവർണറെ കാണാനായി രാജ്ഭവനിലെത്തി. ചീഫ് സെക്രട്ടറിയും പൊലീസ് മേധാവിയും ഹേമന്ത് സോറന്റെ വീട്ടിലെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ വീടിനും രാജ്ഭവനും സമീപം നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. ഇ.ഡി ഓഫിസിനു സമീപം 100 മീറ്റര്‍ പരിധിയിലും നിരോധനാജ്ഞയാണ്. സർക്കാർ വീഴാതിരിക്കാൻ ജെഎംഎം എംഎൽഎമാരെ സുരക്ഷിത സ്ഥലത്തേക്കു മാറ്റാനും ശ്രമം തുടങ്ങി. രണ്ടു ബസുകളിലായി എംഎൽഎമാരെ മാറ്റിയേക്കും.
അതേസമയം, സോറന്റെ പരാതിയില്‍ എസ്‌സി / എസ്‌ടി നിയമപ്രകാരം ജാർഖണ്ഡ് പൊലീസ് കേസെടുത്തു. റാഞ്ചിയിൽ സോറന്റെ വീടിനു മുന്നിൽ അദ്ദേഹത്തിനു പിന്തുണ പ്രഖ്യാപിച്ചും ഇ.ഡിക്ക് എതിരെ പ്രതിഷേധിച്ചും ജെഎംഎം എംഎൽഎമാർ തടിച്ചുകൂടിയിരുന്നു. പൊലീസ്, സിആർപിഎഫ് ഉദ്യോഗസ്ഥർ സുരക്ഷ ശക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് ജനുവരി 20ന് സോറനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. ആദ്യ 8 സമൻസും അവഗണിച്ച ശേഷമാണ് സോറൻ 20നു ഹാജരായത്. രണ്ടാമത്തെ ചോദ്യം ചെയ്യലിനായി സോറനെ തിരഞ്ഞ് ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ ഡൽഹിയിലെ വസതിയിൽ എത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് 48 മണിക്കൂർ നീണ്ട അനിശ്ചിതത്വത്തിലൊടുവിൽ സോറൻ റാഞ്ചിയിൽ എത്തുകയായിരുന്നു.
കേസ് ഇങ്ങനെ
2020– 22 ൽ വ്യാജരേഖ ചമച്ച് ആദിവാസി ഭൂമി തട്ടിയെടുത്തു, ഖനന വകുപ്പിന്റെ ചുമതലയുള്ള സോറൻ പദവി ദുരുപയോഗം ചെയ്ത് റാഞ്ചിയിൽ 0.88 ഏക്കർ ഖനിയുടെ പാട്ടക്കരാർ നേടി എന്നിവയടക്കം 3 കള്ളപ്പണക്കേസുകളാണ് ഇ.ഡി റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഡൽഹിയിലെ വീട്ടിൽ തിങ്കളാഴ്ച നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത 36 ലക്ഷം രൂപയും ബിഎംഡബ്ല്യു കാറും പിടിച്ചെടുത്തിരുന്നു.