തമിഴ്നാട്ടിൽ ദുരഭിമാനക്കൊല: സഹോദരിയെയും കാമുകനെയും വെട്ടിക്കൊന്നു; തലയറുത്ത് പൊതുസ്ഥലത്തു വച്ചു
മധുര∙ തമിഴ്നാട്ടിൽ അന്യജാതിക്കാരനെ പ്രണയിച്ച സഹോദരിയെയും കാമുകനെയും യുവാവ് വെട്ടിക്കൊന്നു. മധുരയിലാണു സംഭവം. മഹാലക്ഷ്മി, സതീഷ് എന്നിവരെയാണു പ്രവീൺ (20) എന്നയാൾ ക്രൂരമായി കൊലപ്പെടുത്തിയത്. സതീഷ് കുമാറിന്റെ തല വെട്ടിയെടുത്ത് ഓപ്പൺ സ്റ്റേഡിയത്തിൽ വയ്ക്കുകയായിരുന്നു. പിന്നാലെ പെങ്ങളെ വീട്ടിൽക്കയറി

മധുര∙ തമിഴ്നാട്ടിൽ അന്യജാതിക്കാരനെ പ്രണയിച്ചതിന് സഹോദരിയെയും കാമുകനെയും യുവാവ് വെട്ടിക്കൊന്നു. മധുരയിലാണു സംഭവം. മഹാലക്ഷ്മി, സതീഷ് കുമാർ എന്നിവരെയാണു പ്രവീൺ (20) എന്നയാൾ ക്രൂരമായി കൊലപ്പെടുത്തിയത്. സതീഷിന്റെ തല വെട്ടിയെടുത്ത് പൊതുസ്ഥലത്തു പ്രദര്‍ശിപ്പിച്ചു. പിന്നാലെ സഹോദരിയെ വീട്ടിൽക്കയറി വെട്ടിക്കൊന്നു. വീട്ടിൽ തന്നെയുണ്ടായിരുന്നു മറ്റൊരു സ്ത്രീയുടെ കയ്യും ഇയാൾ വെട്ടി.
Read Also: അങ്കമാലി മൂക്കന്നൂർ കൂട്ടക്കൊല: സ്മിതയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ബാബുവിന് വധശിക്ഷ
സതീഷ് കുമാറും മഹാലക്ഷ്മിയും തമ്മിൽ ദീർഘകാലമായി പ്രണയത്തിലായിരുന്നു. എന്നാൽ കുടുംബത്തിന്റെ നിർബന്ധപ്രകാരം മഹാലക്ഷ്മി അടുത്തിടെ മറ്റൊരു വിവാഹം കഴിച്ചിരുന്നു. ഒരാഴ്ചയ്ക്കു പിന്നാലെ പെൺകുട്ടി വീട്ടിൽ വന്നു നിൽക്കുകയും സതീഷ് കുമാറുമായി വീണ്ടും അടുപ്പത്തിലാവുകയും ചെയ്തു. ഇതിനു പിന്നാലെയാണു ക്രൂരമായ കൊലപാതകം. ഒളിവില്‍ പോയ പ്രതി പ്രവീണിനെ അറസ്റ്റ് ചെയ്യാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി പൊലീസ് അറിയിച്ചു.