കഴിഞ്ഞ രണ്ടു ദിവസങ്ങളായി ജാർഖണ്ഡിൽ തിടുക്കപ്പെട്ട് നടക്കുന്ന രാഷ്ട്രീയ നീക്കങ്ങളിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ് രാജ്യം. സോറനെ കാൺമാനില്ലെന്ന ബിജെപിയുടെ പ്രചരണം, കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ അറസ്റ്റിലായേക്കുമെന്ന അഭ്യൂഹം, സോറൻ അറസ്റ്റിലായാൽ

കഴിഞ്ഞ രണ്ടു ദിവസങ്ങളായി ജാർഖണ്ഡിൽ തിടുക്കപ്പെട്ട് നടക്കുന്ന രാഷ്ട്രീയ നീക്കങ്ങളിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ് രാജ്യം. സോറനെ കാൺമാനില്ലെന്ന ബിജെപിയുടെ പ്രചരണം, കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ അറസ്റ്റിലായേക്കുമെന്ന അഭ്യൂഹം, സോറൻ അറസ്റ്റിലായാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ രണ്ടു ദിവസങ്ങളായി ജാർഖണ്ഡിൽ തിടുക്കപ്പെട്ട് നടക്കുന്ന രാഷ്ട്രീയ നീക്കങ്ങളിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ് രാജ്യം. സോറനെ കാൺമാനില്ലെന്ന ബിജെപിയുടെ പ്രചരണം, കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ അറസ്റ്റിലായേക്കുമെന്ന അഭ്യൂഹം, സോറൻ അറസ്റ്റിലായാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഴിഞ്ഞ രണ്ടു ദിവസങ്ങളായി ജാർഖണ്ഡിൽ തിടുക്കപ്പെട്ടു നടക്കുന്ന രാഷ്ട്രീയ നീക്കങ്ങളിലേക്ക് ഉറ്റുനോക്കുകയാണ് രാജ്യം. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ അറസ്റ്റിലായേക്കുമെന്ന അഭ്യൂഹം, സോറനെ കാണാനില്ലെന്ന ബിജെപിയുടെ പ്രചരണം, സോറൻ അറസ്റ്റിലായാൽ ഭാര്യ കൽപന സോറൻ മുഖ്യമന്ത്രിയാകുമെന്ന സൂചന, െജഎംഎം എംഎൽഎമാരുടെ തിരക്കിട്ട യോഗങ്ങൾ, രാഷ്ട്രീയ കരുനീക്കങ്ങൾ... റാഞ്ചി സാക്ഷ്യം വഹിക്കുന്നത് അത്യന്തം നാടകീയമായ സംഭവവികാസങ്ങൾക്കാണ്.

സോറനെ ചോദ്യം ചെയ്യാൻ അദ്ദേഹത്തിന്റെ ഡൽഹി വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) എത്തിയതോടെയാണ് ജാർഖണ്ഡ് രാഷ്ട്രീയം വീണ്ടും ദേശീയ ശ്രദ്ധയിലെത്തിയത്. ഇഡിക്ക് സോറനെ കണ്ടെത്താൻ സാധിക്കാതെ വന്നതോടെ, സോറനെ കാൺമാനില്ലെന്ന് ബിജെപി പോസ്റ്റർ അടിച്ചിറക്കി. റാഞ്ചിയിൽനിന്ന് ഡ‍ൽഹിയിലെ വസതിയിലേക്കു ചാർട്ടേഡ് വിമാനത്തിൽ യാത്ര തിരിച്ച സോറൻ 40 മണിക്കൂറോളം അപ്രത്യക്ഷനായിരുന്നു. ഇഡിെയ േപടിച്ച് ഡൽഹിയിലെ വസതിയിൽനിന്ന് സോറൻ ഒാടിപ്പോയെന്ന ബിജെപിയുടെ പരിഹാസം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതിനിടയിലാണ് ഉച്ചയോടെ സോറൻ ജാർഖണ്ഡ് ഗവർണറുടെ വസതിയിലെത്തിയത്. സോറന്റെ തിരോധാനം സുപ്രധാനമായൊരു രാഷ്ട്രീയ നീക്കം ആസൂത്രണം ചെയ്യാനായിരുന്നു എന്നു വ്യക്തമാക്കുകയാണ് ഭാര്യ കൽപനയുടെ മുഖ്യമന്ത്രി പദം.

ADVERTISEMENT

ആരാണ് കൽപന സോറൻ?

ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ എന്നതിലുപരി ആരാണ് കൽപന സോറൻ? രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ നാട്ടുകാരിയാണ് നാൽപത്തിയെട്ടുകാരിയായ കൽപന. ഒഡീഷയിലെ മയൂർഭഞ്ജിൽ യാതൊരു രാഷ്ട്രീയ പശ്ചാത്തലവുമില്ലാത്ത ഒരു കുടുംബത്തിലാണ് 1976 ൽ കൽപന ജനിക്കുന്നത്. കൽപനയുടെ പിതാവ് ഒരു വ്യവസായിയായിരുന്നു. എൻജിനീയറിങ് ബിരുദധാരിയായ കൽപന പിന്നീട് എംബിഎയും നേടി. 2006 ഫെബ്രുവരിയിലായിരുന്നു ഹേമന്ത് സോറനുമായുള്ള വിവാഹം. ദമ്പതികൾക്ക് രണ്ടു മക്കളാണ്– നിഖിലും അൻഷും. ഒരു സ്കൂൾ നടത്തുന്ന കൽപനയ്ക്ക് ജൈവ കൃഷിയിലും താൽപര്യമുണ്ട്. അഞ്ചു കോടിയോളം രൂപ വിലമതിക്കുന്ന മൂന്ന് കമേഴ്സ്യൽ കെട്ടിടങ്ങൾ കൽപനയുടെ പേരിലുള്ളതായാണ് വിവരം. വനിതാ–ശിശുക്ഷേമ പ്രവർത്തനങ്ങളിലും തൽപരയായ കൽപന നിരവധി ശാക്തീകരണ പരിപാടികളുടെ ഭാഗമാണ്.

ADVERTISEMENT

കൽപനയുടെ പേര് മാധ്യമങ്ങളിൽ ആദ്യം പ്രത്യക്ഷപ്പെടുന്നത് 2022 ലാണ്. അതും ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ഒരു ആരോപണമായിരുന്നു. മുൻ മുഖ്യമന്ത്രി രഘുബർ ദാസ് ഹേമന്ത് സോറനെതിരെ ഉയർത്തിയ ആരോപണത്തിലാണ് കൽപനയുടെ പേരു ഉൾപെട്ടത്. സോറൻ തന്റെ പദവി ദുരുപയോഗം ചെയ്ത് കൽപനയുടെ ഉടമസ്ഥതയിലുള്ള ഇൻഡസ്ട്രിയൽ മേഖലയ്ക്ക് ഭൂമി അനുവദിച്ചെന്നായിരുന്നു ആരോപണം. ഇന്ന് വീണ്ടും കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് സോറനെതിരെ ആരോപണമുയരുമ്പോൾ കൽപനയുടെ പേര് വീണ്ടും ജാർഖണ്ഡ് രാഷ്ട്രീയ ഭൂമികയിൽ ഉയരുകയാണ്.

ഭിന്നതയെന്ന് ബിജെപി

ADVERTISEMENT

സോറന്റെ അറസ്റ്റ് അഭ്യൂഹത്തിനിടയിൽ തന്ത്രങ്ങൾ ആവിഷ്ക്കരിക്കാനായി റാഞ്ചിയിൽ ചേർന്ന ജെഎംഎം എംഎൽഎമാരുടെ യോഗത്തിൽ കൽപന പങ്കെടുത്തിരുന്നു. െഎകകണ്ഠ്യേനയാണ് എംഎൽഎമാർ കൽപനയ്ക്കു പിന്തുണ പ്രഖ്യാപിച്ചത്. കൽപന മുഖ്യമന്ത്രിയാകുന്നതിനോട് പാർട്ടിക്ക് എതിർപ്പില്ലെങ്കിലും ഹേമന്തിന്റെ സഹോദരൻ ബസന്ത് സോറനും സഹോദര ഭാര്യ സീത സോറനും ഇതിനെതിരാണെന്ന വാദവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. സോറന്റെ തീരുമാനത്തെ സഹോദരൻ അംഗീകരിച്ചിട്ടില്ലെന്നാണ് ബിജെപിയുടെ നിഷികാന്ത് ദുബെ അവകാശപ്പെട്ടത്. എന്നാൽ ബസന്ത് സോറൻ ഇത് നിഷേധിച്ചു. ജാർഖണ്ഡ് മുക്തി മോർച്ച കുടുംബത്തിൽ യാതൊരു അഭിപ്രായ വ്യത്യാസവുമില്ലെന്നും ഭിന്നതകൾ ഉണ്ടായത് ദുബെയുടെ കുടുംബത്തിലാണെന്നുമായിരുന്നു ബസന്തിന്റെ പ്രതികരണം.

ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കുമോ?

കൽപന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയാണെങ്കിൽ ആറുമാസത്തിനുള്ളിൽ അവർ ഏതെങ്കിലും മണ്ഡലത്തിൽനിന്ന് ജനവിധി തേടേണ്ടി വരും. കൽപനയ്ക്ക് മത്സരിക്കാനായി ഗാണ്ഡേയ് മണ്ഡലത്തിലെ എംഎൽഎ സർഫാസ് അഹമ്മദ് രാജിവച്ചതായും റിപ്പോർട്ടുകളുണ്ട്. ജാർഖണ്ഡിൽ നടക്കുന്നത് മന്ത്രിസഭയെ താഴെയിറക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായി വായിക്കപ്പെടുകയാണെങ്കിൽ, നിയമസഭയുടെ കാലാവധി തീരാൻ ഒരു വർഷം മാത്രം ബാക്കിനിൽക്കെ ഇനിയൊരു ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാനുള്ള സാധ്യത രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

English Summary:

Who is Kalpana Soren other than Jharkhand Chief Minister Hemant Soren's wife?