ബജറ്റിൽ അവഗണന; ദക്ഷിണേന്ത്യ പ്രത്യേക രാജ്യം ആകേണ്ടി വരുമെന്ന് കോൺഗ്രസ് എംപി – വിവാദം
ബെംഗളൂരു∙ കേന്ദ്രസർക്കാർ ദക്ഷിണേന്ത്യയ്ക്ക് ലഭിക്കേണ്ട വികസന ഫണ്ടുകളുടെ വിഹിതം കൂടി ഉത്തരേന്ത്യയെ വളർത്താൻ ഉപയോഗിക്കുന്നുവെന്ന ആരോപണവുമായി കർണാടകയിലെ കോൺഗ്രസ് എംപി ഡി.കെ.സുരേഷ് കുമാർ. പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ ദക്ഷിണേന്ത്യ ഒരു പ്രത്യേക രാജ്യം ആകേണ്ടി വരും. കേന്ദ്ര ബജറ്റിൽ ദക്ഷിണേന്ത്യയെ

ബെംഗളൂരു∙ കേന്ദ്രസർക്കാർ ദക്ഷിണേന്ത്യയ്ക്ക് ലഭിക്കേണ്ട വികസന ഫണ്ടുകളുടെ വിഹിതം കൂടി ഉത്തരേന്ത്യയെ വളർത്താൻ ഉപയോഗിക്കുന്നുവെന്ന ആരോപണവുമായി കർണാടകയിലെ കോൺഗ്രസ് എംപി ഡി.കെ.സുരേഷ് കുമാർ. പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ ദക്ഷിണേന്ത്യ ഒരു പ്രത്യേക രാജ്യം ആകേണ്ടി വരും. കേന്ദ്ര ബജറ്റിൽ ദക്ഷിണേന്ത്യയെ പൂർണമായി അവഗണിച്ചു. ജനങ്ങളെ ഭിന്നിപ്പിക്കുന്ന മാനസികാവസ്ഥയാണ് ബിജെപിയ്ക്കുളളത്. ദക്ഷിണേന്ത്യയോട് കടുത്ത അനീതിയാണ് കേന്ദ്രം കാണിക്കുന്നത്. ഞങ്ങൾക്ക് ഞങ്ങളുടെ പണം ലഭിക്കണം. വികസനത്തിനായുള്ള ഞങ്ങളുടെ വിഹിതം ഉത്തരേന്ത്യയ്ക്ക് വിതരണം ചെയ്യാൻ പാടില്ലെന്നും സുരേഷ് കുമാർ ആരോപിച്ചു. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ സഹോദരനാണ് ഡി.കെ.സുരേഷ് കുമാർ.
സുരേഷ് കുമാറിന്റെ ആരോപണത്തിന് പിന്നാലെ മറുപടിയുമായി ബിജെപി രംഗത്തെത്തി. രാജ്യത്തെ ഭിന്നിപ്പിക്കുക എന്ന മാനസികാവസ്ഥ കോൺഗ്രസിനാണെന്ന് കർണാടകയിലെ മുതിർന്ന ബിജെപി നേതാവ് സി.നാരാണയസ്വാമി ആരോപിച്ചു. 1947 മുതൽ രാജ്യത്തെ ഭിന്നിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിച്ചിട്ടുളളത്. ഭാരത് ജോഡോ യാത്രയല്ല ഭാരത് തോഡോ യാത്രയാണ് രാഹുൽഗാന്ധി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.