കരിപ്പൂരിൽ വസ്ത്രത്തിനടിയിൽ ഒളിപ്പിച്ച സ്വർണം പിടികൂടി; കുന്ദമംഗലം സ്വദേശിനി കസ്റ്റഡിയിൽ
കോഴിക്കോട്∙ കരിപ്പൂർ വിമാനത്താവളത്തിന് പുറത്തുവച്ച് 1.34 കിലോഗ്രാം സ്വർണം പിടികൂടി. അബുദാബിയിൽ നിന്ന് എയർ അറേബ്യ വിമാനത്തിൽ വന്ന കുന്ദമംഗലം സ്വദേശിനിയിൽ നിന്നാണ് മലപ്പുറം പൊലീസ് സ്വർണം പിടികൂടിയത്. സ്വർണം കടത്തിക്കൊണ്ടുവന്ന ഷമീറയെ (45) കസ്റ്റഡിയിലെടുത്തു. ഷമീറയിൽ നിന്ന് സ്വർണം വാങ്ങാൻ

കോഴിക്കോട്∙ കരിപ്പൂർ വിമാനത്താവളത്തിന് പുറത്തുവച്ച് 1.34 കിലോഗ്രാം സ്വർണം പിടികൂടി. അബുദാബിയിൽ നിന്ന് എയർ അറേബ്യ വിമാനത്തിൽ വന്ന കുന്ദമംഗലം സ്വദേശിനിയിൽ നിന്നാണ് മലപ്പുറം പൊലീസ് സ്വർണം പിടികൂടിയത്. സ്വർണം കടത്തിക്കൊണ്ടുവന്ന ഷമീറയെ (45) കസ്റ്റഡിയിലെടുത്തു.
Read also: തിരുവനന്തപുരത്ത് യുവതി ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ: അന്വേഷണം
ഷമീറയിൽ നിന്ന് സ്വർണം വാങ്ങാൻ വിമാനത്താവളത്തിന് പുറത്ത് കുന്നമംഗലം സ്വദേശികളായ റിഷാദ് (38), ജംഷീർ (35) എന്നിവർ എത്തിയിരുന്നു. ഇവരാണ് ആദ്യം പൊലീസിന്റെ പിടിയിലായത്. തുടർന്ന് ഷമീറയെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ദേഹപരിശോധനയിലാണ് വസ്ത്രത്തിനടിയിൽ ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തിയത്.
മൂന്ന് പാക്കറ്റ് സ്വർണമാണ് പിടിച്ചെടുത്തത്. വിപണിയിൽ 80 ലക്ഷത്തിലധികം രൂപ വില വരും. കഴിഞ്ഞ ഒരു മാസത്തിനിടെ കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്തുവച്ച് പൊലീസ് പിടികൂടുന്ന ഏട്ടാമത്തെ സ്വര്‍ണ്ണക്കടത്താണിത്.