ന്യൂഡൽഹി∙ കേരളത്തിലെ റെയില്‍വേ വികസനത്തിന് 2,744 കോടി രൂപ ബജറ്റില്‍ അനുവദിച്ചതായി റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. യുപിഎ കാലത്തേക്കാള്‍ ഏഴുമടങ്ങ് അധികവിഹിതമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തില്‍ 35 അമൃത് സ്റ്റേഷനുകളും 92 മേല്‍പ്പാലങ്ങളുമാണ് പുതിയതായി അനുവദിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

Read also: 40,000 കോച്ചുകൾ വന്ദേ ഭാരത് നിലവാരത്തിലേക്ക്; വിമാനത്താവളങ്ങൾ ഇരട്ടിയാക്കുമെന്നും പ്രഖ്യാപനം

വളവുകള്‍ നിവര്‍ത്താനുള്ള പദ്ധതിരേഖ സംസ്ഥാന സര്‍ക്കാരിനു കൈമാറിയതായും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. റെയില്‍ സാഗര്‍ കേരളത്തിനു ഗുണകരമാകുമെന്നും വന്ദേഭാരത് സ്ലീപ്പറും വന്ദേ മെട്രോയും വൈകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരി റെയിലിൽ വലിയ പ്രതീക്ഷയാണെന്നും അശ്വിനി വൈഷ്ണവ് അറിയിച്ചു. ശബരി റെയിലിന്റെ രണ്ട് അലൈൻമെന്റ് പരിഗണനയിലാണെന്നും അദ്ദേഹം അറിയിച്ചു. 

ADVERTISEMENT

Read more: അഞ്ചു വർഷം, രണ്ടു കോടി വീടുകൾ: ഭവന പദ്ധതികൾക്ക് ഊന്നൽ നൽകി ഇടക്കാല ബജറ്റ്

സിൽവർലൈനിനെ കുറിച്ചുള്ള ചോദ്യത്തിന് അത് ഉപേക്ഷിച്ചില്ലേയെന്ന് അദ്ദേഹം മറുചോദ്യം ഉന്നയിച്ചു. കേരളത്തിന്റെ ഭാഗത്തുനിന്ന് സിൽവർലൈനിൽ പിന്നീട് താൽപര്യമൊന്നും കണ്ടില്ല. പദ്ധതി ഉപേക്ഷിച്ചോ എന്ന് കേരള സർക്കാരിനോടു ചോദിക്കണം. ഒട്ടേറെ പദ്ധതികൾ സംസ്ഥാന സർക്കാരിന്റെ അനുമതിക്കായി കാത്തു കിടക്കുന്നതായും അദ്ദേഹം പറഞ്ഞു. 

ADVERTISEMENT

വന്ദേഭാരതിന്റെ അതേ നിലവാരത്തിലേക്കു 40,000 സാധാരണ ട്രെയിൻ കോച്ചുകളെ മാറ്റുമെന്നാണ് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചത്. രാജ്യത്തെ വിമാനത്താവളങ്ങൾ 149 എണ്ണമായി ഉയർത്തുമെന്നും പറഞ്ഞു. പിഎം ഗതിശക്തി പദ്ധതിയുടെ ഭാഗമായി 3 സാമ്പത്തിക റെയിൽവേ ഇടനാഴി നടപ്പാക്കും. ചരക്കുകടത്ത് ഫലപ്രദമാക്കാനും ചെലവ് കുറയ്ക്കാനും ഇവ സഹായിക്കും. ഊർജം, ധാതുക്കൾ, സിമന്റ്, പോർട്ട് കണക്ടിവിറ്റി, ഗതാഗതം തുടങ്ങിയവയ്ക്കു പ്രാധാന്യം നൽകിയാണ് ഇടനാഴികൾ നിർമിക്കുക. 40,000 സാധാരണ ബോഗികൾ വന്ദേഭാരത് നിലവാരത്തിലേക്കു മാറ്റുന്നതോടെ ട്രെയിൻ യാത്ര കൂടുതൽ മെച്ചപ്പെടുമെന്നും മന്ത്രി അറിയിച്ചു. 

English Summary:

Railway Minister Ashwini Vaishnaw about railway development in Kerala