റായ്ച്ചൂരിലെ ടിപ്പുസുൽത്താന്റെ ഛായാചിത്രത്തിൽ ചെരിപ്പുമാല: ഒരാൾ അറസ്റ്റിൽ
Mail This Article
ബെംഗളൂരു ∙ റായ്ച്ചൂരിലെ സിരിവാരയിൽ ടിപ്പു സുൽത്താന്റെ ഛായാചിത്രത്തിൽ ചെരിപ്പുമാലയിട്ട് അപമാനിച്ചെന്ന കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സിരിവാര സ്വദേശി ആകാശ് തൽവാറാണ് (23) അറസ്റ്റിലായത്. ജനുവരി 31നാണ് സംഭവം. കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം സമുദായാംഗങ്ങൾ പ്രതിഷേധവുമായി രംഗത്തുവന്നതിനെ പിന്നാലെ പൊലീസ് 2 പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
Read Also: മതസൗഹാർദം തകർക്കാൻ ശ്രമിച്ചതിനെടുത്ത കേസ് റദ്ദാക്കണം: അണ്ണാമലൈയുടെ ഹർജിയിൽ വിധി പറയുന്നത് മാറ്റി
സംഭവസ്ഥലത്തിനു സമീപത്തുനിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആകാശ് ഉൾപ്പെടെ 3 പേരെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തിരുന്നു. തുടർന്നാണ് പ്രതി കുറ്റസമ്മതം നടത്തിയത്. പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.